ട്രാഫിക് സിഗ്‌നലുകൾ പണി മുടക്കുന്നു; സെൻറ്​ പീറ്റേഴ്‌സ് ജങ്​ഷനിൽ അപകടം പതിവ്​

ട്രാഫിക് സിഗ്‌നലുകൾ പണി മുടക്കുന്നു; സൻെറ് പീറ്റേഴ്‌സ് ജങ്ഷനിൽ അപകടം പതിവ് പത്തനംതിട്ട: സൻെറ് പീറ്റേഴ്‌സ് ജങ്ഷനിലെ ട്രാഫിക് സിഗ്‌നലുകൾ തുടർച്ചയായി പണിമുടക്കുന്നത് കാരണം അപകടങ്ങൾ വർധിക്കുന്നു. സിഗ്നൽ തകരാർ കാരണം ഞായറാഴ്ചയും ഇവിടെ അപകടം സംഭവിച്ചു. ആഴ്ചയിൽ കുറഞ്ഞത് രണ്ട് അപകടമെങ്കിലും ഇവിടെ നടക്കും. ഇപ്പോൾ റിങ് റോഡിൽ കൂടി വെട്ടിപ്രത്തുനിന്ന് വരുന്ന വാഹനങ്ങൾക്കാണ് ബുദ്ധിമുട്ട്. പച്ചയും മഞ്ഞയും ലൈറ്റുകൾ കത്തിക്കഴിഞ്ഞാൽ ഈ സിഗ്നൽ ഓഫാകുന്നു. ഇത് കാരണം വെട്ടിപ്രത്തുനിന്ന് വരുന്ന വാഹനങ്ങൾ സിഗ്നൽ ഇല്ലെന്ന് കരുതി വാഹനം വിടും. എന്നാൽ, ബാക്കി സിഗ്നലുകൾ പ്രവർത്തിക്കുന്നതിനാൽ അവർ പച്ച ആവുമ്പോഴെ വാഹനം എടുക്കും. ഞായറാഴ്ച സമാനമായ സാഹചര്യത്തിൽ ഒരു നാനോ കാർ അപകടത്തിൽപെട്ടിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. എന്നാൽ, കാർ പൂർണമായും തകർന്നു. രണ്ടുമാസം മുമ്പ് ഇവിടെ സിഗ്നലുകൾ തകർന്നത് മാറ്റി സ്ഥാപിച്ചിരുന്നു. നിയന്ത്രിക്കാൻ ട്രാഫിക് പൊലീസുണ്ടെങ്കിലും സിഗ്‌നൽ ഇല്ലെങ്കിൽ ഡ്രൈവർമാർ തോന്നിയപോലെ കയറിപ്പോകും. നാല് വശത്തുനിന്നും ഒരുപോലെ വാഹനങ്ങൾ കടന്നുപോകുന്ന സ്ഥലമാണിത്. കാൽനടക്കാർക്ക് റോഡ് മുറിച്ചുകടക്കാൻ കഴിയാത്ത വിധം ലൈറ്റുകൾ മാറി മാറി കത്തുന്നതായും യാത്രക്കാർ പറയുന്നു. കെൽട്രോണിനാണ് സിഗ്‌നൽ ലൈറ്റുകൾ സ്ഥാപിക്കാനുള്ള ചുമതലയെന്ന് നഗരസഭ അധികൃതർ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.