ഭരണ-പ്രതിപക്ഷ ഭിന്നത; ചിറ്റാർ പഞ്ചായത്ത് ഷോപ്പിങ്‌ കോംപ്ലക്‌സ് ലേലം വീണ്ടും മുടങ്ങി

ചിറ്റാർ: ടൗണിൽ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഷോപ്പിങ്‌ കോംപ്ലക്‌സിലെ മുറികളുടെ ലേലനടപടി വീണ്ടും വിവാദത്തിൽ. മുറികൾ വാടകക്ക് നൽകുന്നത് സംബന്ധിച്ച് ബുധനാഴ്ച ചേർന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ ധാരണയിലെത്തിയില്ല. പ്രതിപക്ഷം ബഹിഷ്കരിച്ചതാണ് ലേലനടപടി വീണ്ടും പ്രതിസന്ധിയിലാക്കിയത്. കഴിഞ്ഞവർഷം കടമുറി നൽകിയ വ്യാപാരികൾക്ക് തന്നെ 10 ശതമാനം നിരക്കുകൂട്ടി മുറികൾ നൽകണമെന്നതായിരുന്നു പ്രതിപക്ഷത്തിൻെറ ആവശ്യം. എന്നാൽ, ലേലംചെയ്ത് നൽകണമെന്ന് ചില ഭരണസമിതി അംഗങ്ങൾ ആവശ്യം ഉന്നയിച്ചതോടെയാണ് പ്രശ്നം വഷളായത്. മുറികൾ 10 ശതമാനം വാടകകൂട്ടി നിലവിലെ വ്യാപാരികൾക്കുതന്നെ നൽകാൻ ഫെബ്രുവരിയിൽ പഞ്ചായത്തും വ്യാപാരികളും ധാരണയുണ്ടാക്കിയിരുന്നു. ഇതിനു വ്യാപാരികളും തയാറായിരുന്നു. എന്നാൽ, മാർച്ചിൽ ലേലം ചെയ്ത് നൽകിയാൽ മതിയെന്ന് ഭരണസമിതി തീരുമാനിച്ചതനുസരിച്ച് നേരേത്ത ധാരണയുണ്ടാക്കിയ വ്യാപാരികൾക്ക് മുറികൾ ഒഴിഞ്ഞുനൽകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു. ജില്ല കോണ്‍ഗ്രസ് കമ്മിറ്റി മെറിറ്റ് ഫെസ്റ്റ് ഒന്നിന് പത്തനംതിട്ട: ജില്ല കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി/പ്ലസ് ടു/സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ ക്ലാസുകളില്‍ 2019 വര്‍ഷ പരീക്ഷകളില്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നു. ജൂണ്‍ ഒന്നിന് ഉച്ചക്ക് രണ്ടിന് പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ രാജ്യസഭ മുന്‍ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡൻറ് ബാബു ജോര്‍ജ് അധ്യക്ഷതവഹിക്കും. ആേൻറാ ആൻറണി എം.പി മുഖ്യസന്ദേശം നല്‍കും. പത്തനാപുരം മൗണ്ട് താബോര്‍ ട്രെയിനിങ് കോളജ് പ്രിന്‍സിപ്പൽ ഡോ. റോസമ്മ ഫിലിപ്പ് കരിയര്‍ ഗൈഡന്‍സ് ക്ലാസിന് നേതൃത്വം നല്‍കും. അര്‍ഹരായവര്‍ ജൂണ്‍ ഒന്നിന് ഉച്ചക്ക് 1.30ന് റോയല്‍ ഓഡിറ്റോറിയത്തില്‍ എത്തണമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി റോജി പോള്‍ ഡാനിയേല്‍ അറിയിച്ചു. ഫോണ്‍: 9446304039.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.