ഉമ്മൻ ചാണ്ടിയടക്കം യു.ഡി.എഫ് നേതാക്കൾ റാന്നിയിലെത്തി ജാമ്യമെടുത്തു

റാന്നി: ശബരിമല മണ്ഡലകാലത്ത് നിലക്കല്‍, പമ്പ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിെയന്ന കേസിൽ യു.ഡി.എഫ് നേതാക്കൾ റാന്നിയിലെ ഗ്രാമ ന്യായാലയത്തില്‍ ഹാജരായി ജാമ്യമെടുത്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യു.ഡി.എഫ് കണ്‍വീനറും ചാലക്കുടിയിലെ സ്ഥാനാര്‍ഥിയുമായ ബെന്നി ബഹനാന്‍, കൊല്ലത്തെ സ്ഥാനാര്‍ഥിയും ആർ.എസ്.പി നേതാവുമായ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, പത്തനംതിട്ടയിലെ സ്ഥാനാര്‍ഥി ആേൻറാ ആൻറണി എന്നിവരാണ് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തത്. ശബരിമലയിലെ നിരോധനാജ്ഞ ലംഘിച്ച കേസിൽ ജാമ്യമെടുത്തശേഷം പത്രിക നല്‍കാനാണ് മുന്നണി നേതാക്കള്‍ ഒന്നടങ്കം റാന്നിയില്‍ എത്തിയത്. ഇന്ത്യൻ ശിക്ഷാനിയമം 143,147, 283 തുടങ്ങിയ വകുപ്പുകൾ പ്രകാരം ചാർജ് ചെയ്ത കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എന്‍.കെ. പ്രേമചന്ദ്രന്‍, ആേൻറാ ആൻറണി, ഡോ.എം.കെ. മുനീർ, പി.ജെ. ജോസഫ്, സി.പി. ജോൺ, അടൂർ പ്രകാശ്, ജോണി നെല്ലൂർ, ജി. ദേവരാജൻ തുടങ്ങി 17 നേതാക്കളെയാണ് പ്രതിചേർത്തിട്ടുള്ളത്. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു നേതാക്കൾ നിരോധനാജ്ഞ ലംഘിച്ച് സമരം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.