വടശേരിക്കര പാലം നിർമാണം ഉടൻ –രാജു എബ്രഹാം എം.എൽ.എ

പത്തനംതിട്ട: വടശ്ശേരിക്കര പാലം നിർമാണം ഉടൻ തുടങ്ങുമെന്ന് രാജു എബ്രഹാം എം.എൽ.എ അറിയിച്ചു. കരാർ നടപടി പൂർത്തിയായ ി മറ്റ് നിർമാണം ആരംഭിച്ചിട്ടുണ്ട്. മണ്ണാറക്കുളഞ്ഞി-പമ്പ-ശബരിമല പാതയിൽ കല്ലാറ്റിനു കുറുകെ വടശ്ശേരിക്കരയിലെ നിലവിലുള്ള വീതികുറഞ്ഞ കാലപ്പഴക്കം ചെന്ന പാലത്തിനു പകരമായാണ് പുതിയ പാലം നിർമിക്കുന്നത്. കാൽനടക്കാർക്കായി പാലത്തിനോട് ചേർന്ന് നടപ്പാലം നിർമിക്കാൻ പണം നേരത്തേ അനുവദിച്ചിരുന്നെങ്കിലും സാങ്കേതിക ബുദ്ധിമുട്ടുകാരണം പദ്ധതി ഉപേക്ഷിച്ചു. തുടർന്നാണ് പുതിയ പാലം എന്ന ആശയം മുന്നോട്ടു വന്നത്. ഇതാണ് ഇപ്പോൾ നിർമാണം ആരംഭിക്കുന്നത്. 113 മീറ്റർ നീളത്തിൽ നിർമിക്കുന്ന പാലത്തിന് ആകെ 11.05 മീറ്ററാണ് വീതി. ഇരുവശത്തും നടപ്പാതകൾ കഴിഞ്ഞ് ഏഴര മീറ്റർ വീതിയുണ്ട്. ശബരിഗിരി പദ്ധതിക്കായി നിർമാണസാമഗ്രികൾ കൊണ്ടുപോകുന്നതിനായി കെ.എസ്.ഇ.ബിയാണ് പഴയപാലം നിർമിച്ചത്. പഴയ പാലത്തിനു തൊട്ടുതാഴെയാണ് പുതിയപാലം. തിരുവല്ല ബൈപാസ്: നിർമാണം 23ന് ആരംഭിക്കും തിരുവല്ല: തിരുവല്ല ബൈപാസ് നിർമാണപ്രവർത്തനങ്ങൾ 23ന് ആരംഭിക്കുമെന്ന് മാത്യു ടി. തോമസ് എം.എൽ.എ പറഞ്ഞു. തിരുവല്ല ബൈപാസ് നിർമാണം, നഗരത്തിലെ എം.സി റോഡ് നവീകരണം എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി തിരുവല്ല പി.ഡബ്ല്യു.ഡി റസ്റ്റ്ഹൗസ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒമ്പത് മാസംകൊണ്ട് തന്നെ പണി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി എല്ലാ വകുപ്പുകളും യോജിച്ച് കാലതാമസം ഒഴിവാക്കി പ്രവർത്തനങ്ങളെ ഏകോപിപ്പിക്കണമെന്നും എം.എൽ.എ പറഞ്ഞു. ബൈപാസി​െൻറ പ്രാഥമിക പണി ആരംഭിച്ചിട്ടുണ്ട്. സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട മൂന്ന് കേസിൽ കക്ഷികളുമായി ചർച്ച അന്തിമഘട്ടത്തിലാണെന്ന് കെ.എസ്.ടി.പി യോഗത്തിൽ അറിയിച്ചു. എം.സി റോഡി​െൻറ ടൗൺഭാഗം പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഫെബ്രുവരി ഒന്നിന് ആരംഭിക്കും. ടൗണിലെ നിർമാണം ആരംഭിക്കുമ്പോൾ ഉണ്ടായേക്കാവുന്ന ഗതാഗതക്കുരുക്ക് മുന്നിൽകണ്ട് ആവശ്യമായ ഗതാഗത പരിഷ്കരണങ്ങൾ നടത്തുന്നതിന് യോഗം പൊലീസിനെ ചുമതലപ്പെടുത്തി. പണി സംബന്ധിച്ച വിവരങ്ങൾ പൊലീസിന് കൈമാറണമെന്ന് കെ.എസ്.ടി.പിക്ക് യോഗം നിർദേശവും നൽകി. യോഗത്തിന് ശേഷം മഴുവങ്ങാട് മുതൽ രാമൻചിറ വരെയുള്ള റോഡിൽ കെ.എസ്.ടി.പി, ബി.എസ്.എൻ.എൽ, വാട്ടർ അതോറിറ്റി നേതൃത്വത്തിൽ പരിശോധന നടത്തി. പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് എല്ലാ വകുപ്പ് പ്രതിനിധികളെയും ഉൾപ്പെടുത്തി വാട്സ്ആപ് ഗ്രൂപ് ആരംഭിക്കുന്നതിന് യോഗത്തിൽ അധ്യക്ഷത വഹിച്ച കലക്ടർ പി.ബി. നൂഹ് കെ.എസ്.ടി.പി പ്രതിനിധിക്ക് നിർദേശം നൽകി. തിരുവല്ല നഗരസഭ ചെയർമാൻ ചെറിയാൻ പോളച്ചിറക്കൽ, തിരുവല്ല ഡിവൈ.എസ്.പി ടി. സന്തോഷ്കുമാർ, കെ.എസ്.ടി.പി ഇ.ഇ.സി. രാകേഷ്, ഈജിസ് ഇന്ത്യ ടീം ലീഡർ എം.കെ. വർഗീസ്, വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.