പ്രസ്​ക്ലബിന് മുന്നിൽ മാലിന്യം തള്ളൽ

പത്തനംതിട്ട: പ്രസ്ക്ലബിന് മുന്നിൽ മാലിന്യം തള്ളുന്നത് നാട്ടുകാർക്ക് ദുരിതമാകുന്നു. കടമ്മനിട്ട റോഡിൽ പ്രസ്ക് ലബിന് മുന്നിലാണ് സകല മാലിന്യവും തള്ളുന്നത്. രാത്രിയാണ് മാലിന്യം ഇവിടെ തള്ളുന്നത്. കാക്കയും നായ്ക്കളും മാലിന്യം വലിച്ചുനീക്കി പരിസരമാകെ വൃത്തിഹീനമാക്കുന്നതും പതിവാണ്. ബസ് സ്റ്റോപ്പും ഇവിടെയാണ്. മാലിന്യം നിറഞ്ഞതോടെ യാത്രക്കാർക്ക് ബസ് കാത്ത് നിൽക്കാനും കഴിയുന്നില്ല. ഇവിടെ മാലിന്യം തള്ളുന്നത് തടയണമെന്ന് നിരവധി തവണ നാട്ടുകാർ ആവശ്യപ്പെെട്ടങ്കിലും നഗരസഭ അധികൃതർ നടപടി സ്വീകരിച്ചില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.