ജനശ്രീ മൈേക്രാഫിൻ 100 ബ്രാഞ്ചുകൾ ആരംഭിക്കും

പത്തനംതിട്ട: മൈേക്രാ ഫിനാൻസ് പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കുന്നതിനുവേണ്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗ ീകാരത്തോടുകൂടി ജനശ്രീ നേതൃത്വത്തിലുള്ള ധനകാര്യ സ്ഥാപനമായ ജനശ്രീ മൈേക്രാഫിൻ കേരളത്തിൽ 100 ബ്രാഞ്ചുകൾ ആരംഭിക്കുമെന്ന് ജനശ്രീ സംസ്ഥാന ചെയർമാൻ കൂടിയായ മുൻ കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ പറഞ്ഞു. അതി​െൻറ ഭാഗമായി പത്തനംതിട്ട ജില്ലയിൽ 2019 മാർച്ച് 31ന് മുമ്പ് അഞ്ചു ബ്രാഞ്ചുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനശ്രീ ജില്ല, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളുടെ ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1000 കോടി മൂലധനത്തോടുകൂടിയാണ് ബാങ്ക് പ്രവർത്തനം ആരംഭിക്കുന്നത്. ഇത് കേരളത്തിലെ മൈേക്രാ ഫിനാൻസ് പ്രവർത്തനത്തിന് പുതിയ ദിശാബോധം നൽകും. ജനശ്രീയുടെ 12 ാം ജന്മവാർഷികം ഫെബ്രുവരി രണ്ടിന് കോഴിക്കോട്ട് നടത്തുമെന്നും ഹസൻ പറഞ്ഞു. ജനശ്രീ ജില്ല ചെയർമാൻ പഴകുളം ശിവദാസൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ്, ജനശ്രീ സംസ്ഥാന സെക്രട്ടറി ബി.എസ്. ബാലചന്ദ്രൻ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂർണാദേവി, ഡി.സി.സി ജനറൽ സെക്രട്ടറി കാട്ടൂർ അബ്ദുസ്സലാം, ശോശാമ്മ തോമസ്, ലീല രാജൻ, എസ്.എച്ച്.എം. ജോസഫ്, ശോഭന സദാനന്ദൻ, സൂസൻ മാത്യു, ജയ രാജു, മുണ്ടപ്പള്ളി സുഭാഷ്, മോഹനൻപിള്ള, അജയൻപിള്ള, ജോർജ് ജോസഫ്, വിനയചന്ദ്രൻ നായർ, എം.സി. ഗോപാലകൃഷ്ണപിള്ള, വിനീത അനിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.