പടവുകൾ ​ൈകയേറി കെട്ടിടനിർമാണം

വടശ്ശേരിക്കര: പാലത്തോടുചേർന്ന് നിർമിച്ച . തീർഥാടകരും നാട്ടുകാരും ഉപയോഗിച്ചുകൊണ്ടിരുന്ന കല്ലാറിലേക്കുള്ള വഴി അപ്രത്യക്ഷമായി. ശബരിമല പാതയിലെ വടശ്ശേരിക്കര പാലത്തി​െൻറ അേപ്രാച്ച് റോഡിനോട് ചേർന്ന് വടശ്ശേരിക്കര കരയിൽ കല്ലാറിലേക്ക് ഇറങ്ങാൻ നിർമിച്ച പടവുകളാണ് സ്വകാര്യ വ്യക്തിചട്ടങ്ങൾ ലംഘിച്ച് കെട്ടിടം നിർമിച്ചതോടെ അടഞ്ഞത്. ചെറുകാവ് ദേവീക്ഷേത്രത്തി​െൻറ എതിർവശത്ത് മാർക്കറ്റ് റോഡി​െൻറ വശങ്ങളും അേപ്രാച്ച് റോഡി​െൻറ കൽക്കെട്ടിനോട് ചേർന്ന പുറമ്പോക്ക് ഭൂമിയും ൈകയേറിയാണ് കെട്ടിടം നിർമിച്ചിരിക്കുന്നതെന്ന ആക്ഷേപവുമുണ്ട്. കെട്ടിടം നിർമിച്ച് കച്ചവടംകൂടി തുടങ്ങിയതോടെ പടവുകൾ ഉപയോഗിക്കാതെയായി. പുതുതായി നിർമിച്ച പേങ്ങാട്ടുകടവ് പാലത്തിൽനിന്ന് ശബരിമല റോഡിലേക്ക് എത്തിച്ചേരാൻവേണ്ടി മാർക്കറ്റ് റോഡ് വികസിപ്പിക്കണമെങ്കിലും ഈ കെട്ടിടം തടസ്സമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.