വധശ്രമക്കേസ്​ പ്രതി അറസ്​റ്റിൽ

തിരുവല്ല: വൃദ്ധനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കിഴക്കൻ ഒാതറ ശുഭാനന്ദാശ്രമത്തിലെ വാർഷികത്തോടനുബന്ധിച്ച് നടന്ന തർക്കത്തിൽ ആശ്രമത്തിലെ വിശ്വാസിയും ഇടനാട് വേളിക്കാട്ട് കൃഷ്ണപിള്ളയെ (81) അടിവയറിനു കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് പ്രതി ഇരവിപേരൂർ കിഴക്കൻ ഒാതറ സ്നേഹാലയം വീട്ടിൽ ടി.ജെ. സരസൻ (46) അറസ്റ്റിലായത്. അലങ്കാര വേലകൾ അഴിച്ചുമാറ്റണമെന്ന് പറഞ്ഞ് തുടങ്ങിയ തർക്കമാണ് കൊലപാതക ശ്രമത്തിൽ കലാശിച്ചത്. ഒളിവിൽ പോയ സരസൻ ഹൈകോടതി നിർദേശപ്രകാരമാണ് തിരുവല്ല പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. പ്രതിയുടെ മൊഴി രേഖപ്പെടുത്തി കുത്താൻ ഉപയോഗിച്ച ആയുധം വീടിനു സമീപത്തുനിന്ന് കണ്ടെടുത്തു. എസ്.െഎ പി.ആർ. സന്തോഷ്കുമാറി​െൻറ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.