നടതുറക്കാൻ നാലുദിവസം മാത്രം; പന്തളത്ത്​ ഇനി തട്ടിക്കൂട്ട്​ പണികൾ

പന്തളം: ശബരിമല നടതുറക്കാൻ നാലുദിവസം മാത്രം ബാക്കി; ഒരുക്കം കടലാസിൽ. നവംബറിന് മുമ്പ് എല്ലാ പണികളും പൂർത്തിയാക്കണമെന്ന് ദേവസ്വം മന്ത്രി പങ്കെടുത്ത വകുപ്പുതല യോഗത്തിൽ ആവശ്യപ്പെെട്ടങ്കിലും പന്തളത്തെ പണികൾ മന്ദഗതിയിൽ നീങ്ങുകയാണ്. റോഡ് ടാറിങ്, തീർഥാടക സമുച്ചയം, കുളിക്കടവിലെ സുരക്ഷയൊരുക്കൽ, ക്ഷേത്ര പുനരുദ്ധാരണം, കുടിവെള്ള ടാപ്പ് തുടങ്ങി എല്ലാ പണികളും പൂർത്തിയാകാനുണ്ട്. നാല് ദിവസംകൊണ്ട് തട്ടിക്കൂട്ടൽ പരിപാടി നടത്തുകയാണ് ഇനി ചെയ്യാനുള്ളത്. നിലംപൊത്താറായ ക്ഷേത്രക്കടവിലെ സംരക്ഷണഭിത്തി നന്നാക്കാൻ ആലോചിക്കുന്നേതയുള്ളൂ. ഈട്ടുപുരയുടെ പിൻഭാഗം, ശൗചാലയങ്ങളുടെ പുനരുദ്ധാരണം തുടങ്ങി ചെയ്തുതീർക്കാനുള്ള ജോലികൾ ഏറെയാണ്. കൈപ്പുഴയിൽ കാടുതളിക്കൽ മാത്രം തുടങ്ങി. അവലോകന യോഗത്തിൽ എല്ലാവർക്കും പറയാനുള്ള പരാതി പാർക്കിങ്ങിേൻറതായിരുന്നു. ക്ഷേത്രത്തിനു സമീപം സ്ഥലം കണ്ടെത്തിയില്ലെങ്കിൽ തീർഥാടകർ പന്തളത്ത് ഇറങ്ങാതെ പോകും. ശബരിമല സീസൺ തുടങ്ങുമ്പോഴാണ് റോഡുപണിയും തുടങ്ങുന്നത്. കഴിഞ്ഞവർഷം ശബരിമല സീസൺ തുടങ്ങിയപ്പോഴാണ് കുളനട-ആറന്മുള റോഡി​െൻറ രണ്ടാംഘട്ട പണികൾ തുടങ്ങിയത്. ഇത്തവണ തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കാനിടയുള്ളത് കുളനട-ഓമല്ലൂർ റോഡാണ്. ഓട പണിയാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.