ധനസഹായം നൽകും

പത്തനംതിട്ട: പ്രളയത്തിൽ നാശനഷ്ടം സംഭവിച്ച ഫർണിച്ചർ നിർമാതാക്കൾക്കും വ്യാപാരികൾക്കും ഫർണിച്ചർ മാനു ഫാക്ചേഴ്സ് ആൻഡ് മർച്ചൻറ്സ് വെൽെഫയർ അസോസിയേഷൻ ഒാഫ് കേരള ധനസഹായം വിതരണം ചെയ്യുന്നതിന് തീരുമാനിച്ചതായി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 15ന് തൃശൂരിൽ നടക്കുന്ന സമ്മേളനത്തിൽ ഇതിന് തുടക്കം കുറിക്കും. ഫർണിച്ചർ മേഖലയിലുള്ളവർക്ക് രക്ഷാേപാളിസിയും നൽകാൻ തീരുമാനിച്ചതായി ഭാരവാഹികൾ പറഞ്ഞു. ജില്ലയിലെ 100 ഉൽപാദകർ, കച്ചവടക്കാർ എന്നിവർക്ക് സൗജന്യമായി പോളിസി നൽകും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നൽകാനും തീരുമാനിച്ചതായി ഭാരവാഹികൾ പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംഘടന കുട്ടനാടി​െൻറ വിവിധ ഭാഗങ്ങളിൽ ബോട്ടിൽ ശുദ്ധജലം എത്തിക്കുന്നതായും അവർ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡൻറ് സി.ഡി. മോഹൻദാസ്, ട്രഷറർ പ്രദീപ് കുരുവിള, ജനറൽ സെക്രട്ടറി കെ. സജീവ്, വൈസ് പ്രസിഡൻറ് സുരേന്ദ്രൻപിള്ള, സ്റ്റേറ്റ് കൗൺസിലർ വിജയകുമാർ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.