റാന്നി: റോഡിൽ മെറ്റൽ നിരന്നത് അപകടം വിതക്കുന്നു. ചേത്തക്കല്‍-കൂത്താട്ടുകുളം എം.എല്‍ .എ റോഡിലെ തേയിലപ്പുര പാലം മുതല്‍ 100മീറ്റര്‍ ദൂരം റോഡില്‍ മെറ്റല്‍ നിരന്ന നിലയില്‍. 1.5 ഇഞ്ച് അളവിലുള്ള മെറ്റല്‍ പാലത്തിനു സമീപം ഒരടി കനത്തിലാണ് വീണുകിടക്കുന്നത്. രാവിലെ ആറരയോടെയാണ് ഇതുവഴി ലോഡുമായെത്തിയ ടോറസ് ലോറിയുടെ പിന്നിലൂടെ മെറ്റല്‍ ചോര്‍ന്നത്.
പിന്നാലെയെത്തിയ ബൈക്ക് യാത്രക്കാരന് ലോറി ഡ്രൈവറെ വിവരം അറിയിച്ചെങ്കിലും പ്രതിഷേധം ഭയന്ന് നിര്‍ത്താതെ പോയി. മെറ്റലില്‍ കയറി വാഹനങ്ങള്‍ പാളുന്നുണ്ട്. ചെമ്പനോലിയിലെ ക്രഷറില്‍ നിന്നെത്തിയതാണ് വാഹനം. തകര്‍ന്ന റോഡ് പുനരുദ്ധരിച്ചതോടെ ഇതുവഴി ടിപ്പര്‍ ലോറികളുടെ അമിത സഞ്ചാരമാണ്. ഇതുമൂലം മിക്ക സ്ഥലങ്ങളിലും റോഡ് ഇടിയുകയും കുഴികള്‍ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.