പത്തനംതിട്ടയിൽ ആറുപേർക്ക്​ കോവിഡ്​

പത്തനംതിട്ട: ജില്ലയില്‍ വ്യാഴാഴ്ച ആറുപേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഈ മാസം 15ന് മഹാരാഷ്ട്രയില്‍നിന്ന് എത്തിയ ഉള്ളന്നൂര്‍ സ്വദേശിനിയായ 44 വയസ്സുകാരി, 18ന് മഹാരാഷ്ട്രയില്‍നിന്ന് എത്തിയ ഏറത്ത് സ്വദേശികളായ 67കാരനും 32കാരനും, വി-കോട്ടയം സ്വദേശിനിയായ 25 വയസ്സുകാരി, 19ന് സൗദിയില്‍നിന്ന് എത്തിയ പുല്ലാട് സ്വദേശിയായ 33കാരന്‍, 23ന് മഹാരാഷ്ട്രയില്‍നിന്ന് എത്തിയ കൊടുമണ്‍ അങ്ങാടിക്കല്‍ സ്വദേശിനിയായ 69 വയസ്സുകാരി എന്നിവർക്കാണ് വ്യാഴാഴ്ച പോസിറ്റിവായത്. ഇതോടെ ജില്ലയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 38 ആയി. നിലവില്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 22 പേര്‍ ചികിത്സയിലുണ്ട്. ജില്ലയില്‍ ആകെ 45 പേര്‍ വിവിധ ആശുപത്രികളില്‍ ഐസൊലേഷനിലാണ്. വ്യാഴാഴ്ച പുതുതായി ഒമ്പതുപേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. നേരിയ രോഗലക്ഷണമുള്ള അഞ്ച് കോവിഡ് ബാധിതരെ കോവിഡ് ഫസ്റ്റലൈൻ ട്രീറ്റ്മൻെറ് സൻെററിലേക്ക് മാറ്റി. ജില്ലയില്‍ ഏഴ് കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തിലുണ്ട്. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് തിരിച്ചെത്തിയ 3333 പേരും വിദേശത്തുനിന്ന് തിരിച്ചെത്തിയ 539 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. ആകെ 3879 പേര്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് ഇതുവരെ 98 കോവിഡ് കെയര്‍ സൻെററുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവയില്‍ ആകെ 1007 പേരെ താമസിപ്പിച്ചിട്ടുണ്ട്. പരിശോധനക്കയച്ചതിൽ 532 സാംപിളുകളുടെ ഫലം ലഭിക്കാനുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.