ഇനി പ്രളയംവന്നാലും ഓതറക്കാർ പെട്ടുപോകില്ല; രക്ഷക്ക്​ വള്ളമൊരുങ്ങി

തിരുവല്ല: ഓതറ റാപ്പിഡ് ആക്ഷൻ ക്ലബ് (ഒറാക്) പ്രളയത്തെ നേരിടാൻ ചുരുളൻവള്ളവുമായി രംഗത്ത്. കഴിഞ്ഞ മഹാപ്രളയത്തിൻെറ ഭീതിയിൽനിന്ന് പാഠം ഉൾക്കൊണ്ടാണ് ചെറുപ്പക്കാരുടെ കൂട്ടായ്മ 14 പേർക്ക് കയറാൻ കഴിയുന്ന ചെറുവള്ളവുമായി രംഗത്തിറങ്ങിയത്. വരാൻ പോകുന്ന പ്രളയകാലങ്ങളെ ഭീതിയോടെയല്ല ചങ്കുറപ്പോടെയാണ് നോക്കിക്കാണേണ്ടതെന്ന വലിയ സന്ദേശമാണ് യുവാക്കളുടെ സംഘം മുന്നോട്ടു വയ്ക്കുന്നത്. ഓതറ റാപിഡ് ആക്ഷൻ ക്ലബ്‌ എന്ന കൂട്ടായ്മ ആണ് ചുരുളൻ വള്ളമെന്ന രക്ഷായാനത്തിൻെറ പിന്നിൽ. മൂന്നര ലക്ഷം രൂപയോളം മുടക്കിയാണ് വള്ളം നിർമിച്ചത്. ലോക്ഡൗണിൻെറ നിയമങ്ങൾ പാലിക്കേണ്ടതിനാൽ നീരണിയൽ ചടങ്ങ് ആഘോഷങ്ങളില്ലാതെ ആലപ്പുഴയിൽ നടത്തി. 10 പേർക്ക് മുകളിൽ വരെ കയറാവുന്നതും യഹമ എൻജിൻ ഘടിപ്പിച്ച് പ്രവർത്തിപ്പിക്കാനും കഴിയുന്ന രീതിയിലാണ് ചുരുളൻ വള്ളം നിർമിച്ചിരിക്കുന്നത്.പ്രളയകാലത്ത് ഓതറ, പുതുക്കുളങ്ങര, തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ രക്ഷാ മാർഗങ്ങൾ അടഞ്ഞിരുന്നു. രക്ഷാബോട്ടുകൾക്കായി ഒരാഴ്ചയോളം കാത്തിരുന്നു. നേവിയുടെ റബർ ബോട്ടുകൾ മുള്ളുവേലികളിൽ കുരുങ്ങി കേടുപാടുണ്ടായതും രക്ഷ വിഫലമാക്കി. ഓതറയിലെ പള്ളിയോടകരകളിലെ പുതിയ തലമുറക്ക് തുഴച്ചിൽ പരിശീലിപ്പിക്കാനും പദ്ധതിയുണ്ട്. ചുരുളൻ വള്ളങ്ങളുടെ മത്സരങ്ങളിലും പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് സംഘടന എന്ന് ഭാരവാഹികളായ രാഹുൽരാജ് രാജ്ഭവൻ, സുഭാഷ്കുമാർ കുഴിയുഴത്തിൽ എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.