ക്ഷീരദിനാചരണം ജൂണ്‍ ഒന്നിന്

പത്തനംതിട്ട: ജില്ലയില്‍ ജൂണ്‍ ഒന്നിന് ക്ഷീരവികസന വകുപ്പിൻെറ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ക്ഷീരദിനാചരണം നടത്തും. പാലിൻെറയും പാലുല്‍പന്നങ്ങളുടെയും പ്രസക്തി ജനങ്ങളില്‍ എത്തിക്കുന്നതിനാണ് ക്ഷീരദിനാചരണം നടത്തുന്നത്. ജില്ലയിലെ എല്ലാ ക്ഷീരസംഘങ്ങളും സംഘം ആസ്ഥാനവും പരിസരപ്രദേശങ്ങളും വൃത്തിയാക്കി രാവിലെ എട്ടിന് പതാക ഉയര്‍ത്തും. ക്ഷീരസംഘത്തിലെ മുതിര്‍ന്ന കര്‍ഷകന്‍ സംഘം അങ്കണത്തില്‍ വൃക്ഷത്തൈ നടും. ക്ഷീരവികസനമന്ത്രി കെ. രാജു രാവിലെ ഒമ്പതുമുതല്‍ 10 വരെ ഫേസ്ബുക്ക് ലൈവ് ആയി കര്‍ഷകരുമായി സംവദിക്കും. ദിനാചരണത്തോടനുബന്ധിച്ച് രാവിലെ 10ന് കലക്ടറേറ്റ് അങ്കണത്തില്‍ കലക്ടര്‍ പി.ബി. നൂഹ് വൃക്ഷത്തൈ നടും. എല്ലാ ക്ഷീരസംഘങ്ങളിലേക്കും ആവശ്യമുള്ള വൃക്ഷത്തൈകള്‍ സോഷ്യല്‍ ഫോറസ്ട്രി വകുപ്പില്‍നിന്ന് സൗജന്യമായി നല്‍കിയിട്ടുണ്ട്. ഫലവൃക്ഷത്തൈ വിതരണം പത്തനംതിട്ട: ഫലവര്‍ഗങ്ങളുടെ വിപുല വികസനപദ്ധതി പ്രകാരം വിതരണം ചെയ്യുന്ന ഒരുകോടി ഫലവൃക്ഷത്തൈകളുടെ വിതരണത്തോടനുബന്ധിച്ച് ജില്ലയിലെ കൃഷിഭവനുകള്‍ മുഖേന ഫലവൃക്ഷത്തൈകളും ടിഷ്യുകള്‍ചര്‍ വാഴത്തൈകളും വിതരണം ചെയ്യും. ഒന്നാംഘട്ട വിതരണം ജൂണ്‍ അഞ്ചിന് തുടങ്ങും. തൈകള്‍ ആവശ്യമുള്ള കര്‍ഷകര്‍ കൃഷിഭവനുമായി ബന്ധപ്പെടണം. ജൈവഗൃഹം പദ്ധതിക്ക് അപേക്ഷിക്കാം പത്തനംതിട്ട: കര്‍ഷകരുടെ ഉപജീവനമാര്‍ഗം മെച്ചപ്പെടുത്തി സുസ്ഥിര വരുമാനം ഉറപ്പാക്കുന്നതിന് റീബില്‍ഡ് കേരള ഇനിഷ്യേറ്റിവ് പദ്ധതിയുടെ കീഴില്‍ സംയോജിത കൃഷിരീതിയിലൂടെ ജൈവഗൃഹം പദ്ധതിക്ക് അപേക്ഷിക്കാം. അഞ്ച് മുതല്‍ രണ്ട് ഹെക്ടര്‍ വരെ കൃഷിഭൂമിയുള്ള ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് ഗുണഭോക്താക്കളാകാം. അഞ്ച് മുതല്‍ 30 സൻെറ് വരെ 30,000 രൂപയും 31 മുതല്‍ 40 സൻെറ് വരെ 40,000 രൂപയും 41 മുതല്‍ രണ്ട് ഹെക്ടര്‍ വരെ 50,000 രൂപയും സഹായം ലഭിക്കും. പൂര്‍ത്തീകരിച്ച പദ്ധതി മൂല്യനിര്‍ണയം നടത്തി ആനുപാതികമായി ധനസഹായം അനുവദിക്കും. കര്‍ഷകര്‍ക്ക് അടുത്തുള്ള കൃഷിഭവനില്‍ ജൂണ്‍ രണ്ടുവരെ അപേക്ഷ നല്‍കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.