ദ​ലി​ത് യു​വ​തി​യെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി

റാന്നി: വിവാഹ വാഗ്ദാനം നൽകി ദലിത് യുവതിയെ പീഡിപ്പിച്ചതായി പരാതി. വെച്ചൂച്ചിറ സ്വദേശി അജേഷ് നായർക്കെതിരെയാണ് യുവതിയുടെ പരാതി. ദുൈബയിൽ ഹോട്ടലിൽ ഒരുമിച്ചു ജോലി ചെയ്തു വരുകയായിരുന്ന ഇരുവരും. ഇവർ ദുൈബയിൽ ഭാര്യാഭർത്താക്കന്മാരെ പോലെയായിരുന്നു ജീവിച്ചുവന്നതെന്നും യുവതി പറഞ്ഞു. 2015 സെപ്റ്റംബറിൽ നാട്ടിലെത്തിയ ഇരുവരും കാഞ്ഞിരപ്പള്ളിയിലെ ഒരു ലോഡ്ജിലും താമസിച്ചു. കഴിഞ്ഞ ജൂലൈയിൽ നാട്ടിലെത്തിയ അജേഷ് മറ്റൊരു പെൺകുട്ടിയെ നിയമാനുസരണം വിവാഹം കഴിച്ചാണ് തിരികെ പോയത്. ഈ വിവരം മറച്ചുെവച്ച് ദുൈബയിൽ പഴയപോലെയുള്ള ബന്ധം തങ്ങൾ തുടർന്നുവെന്നുമാണ് യുവതി പരാതിയിൽ പറയുന്നത്. അജേഷിെൻറ മൊബൈലിൽനിന്ന് വിവാഹ ഫോട്ടോ കാണാനിടയായതോടെയാണ് ഇരുവരും അകന്നത്. വഴക്കായതോടെ അജേഷ് തനിച്ചു നാട്ടിലേക്കു മടങ്ങി. കഴിഞ്ഞ ദിവസം യുവതിയും നാട്ടിലെത്തി വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. പിന്നീട് മാതാപിതാക്കളോടൊപ്പം എത്തിയ യുവതിയിൽനിന്ന് പരാതി വാങ്ങിയ ശേഷം യുവാവിനെതിരെ കേസ് എടുക്കുകയായിരുെന്നന്ന് വെച്ചൂച്ചിറ എസ്.ഐ വിപിൻ ഗോപിനാഥ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.