പാ​ല​യ്ക്കാ​ത്ത​കി​ടി സ്​​കൂ​ൾ സം​സ്​​ഥാ​ന മി​ക​വു​ത്സ​വ​ത്തി​ലേ​ക്ക്

മല്ലപ്പള്ളി: കുന്നന്താനം പാലയ്ക്കാത്തകിടി സെൻറ് മേരീസ് ഗവ. ഹൈസ്കൂൾ സർവശിക്ഷാ അഭിയാൻ സംഘടിപ്പിക്കുന്ന സംസ്ഥാന മികവുത്സവത്തിലേക്ക് െതരഞ്ഞെടുക്കപ്പെട്ടു. യു.പി വിഭാഗം കുട്ടികൾക്കായി സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ തൈക്കാവ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ആർ. ശ്രീരാജ്, കിടങ്ങന്നൂർ എസ്.വി.ജി.വി സ്കൂളിലെ അധ്യാപകനായ വി. ജ്യോതിബാബു എന്നിവരുടെ നേതൃത്വത്തിൽ നടപ്പാക്കിയ വാക് വിത്ത് ഇംഗ്ലീഷ് എന്ന നൂതനമായ ഇംഗ്ലീഷ് പഠന രീതിയിലൂടെയാണ് സ്കൂൾ മികവുത്സവത്തിലേക്ക് െതരഞ്ഞെടുക്കപ്പെട്ടത്. അടൂരിൽ നടന്ന ജില്ലാതല മികവുത്സവത്തിൽ പങ്കെടുത്ത 28 സ്കൂളുകളിൽനിന്ന് അഞ്ച് സ്കൂളുകളെയാണ് സംസ്ഥാന മികവുത്സവത്തിലേക്ക് െതരഞ്ഞെടുത്തത്. പൂഴിക്കാട് ഗവ. എൽ.പി സ്കൂൾ, മന്നംകരച്ചിറ ഗവ.യു.പി സ്കൂൾ, കടയ്ക്കാട് ഗവ.എൽ.പി സ്കൂൾ, അവന്തംകുളങ്ങര ഗവ.എൽ.പി സ്കൂൾ എന്നിവയാണ് പരിപാടിയിലേക്ക് െതരഞ്ഞെടുക്കപ്പെട്ട മറ്റു സ്കൂളുകൾ. അടൂരിൽ നടന്ന മികവുത്സവത്തിെൻറ സമാപന സമ്മേളനം ജില്ല പഞ്ചായത്ത് അംഗം ടി. മുരുകേഷ് ഉദ്ഘാടനം ചെയ്തു. ജില്ല േപ്രാഗ്രാം മാനേജർ ആർ. വിജയമോഹനൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എസ്.വി. സുബിൻ മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.എ ജില്ല േപ്രാഗ്രാം ഓഫിസർ എസ്.എസ്. ശ്യാംകുമാർ, ബി.പി.ഒമാരായ കെ.എൻ. ശ്രീകുമാർ, രാധാകൃഷ്ണൻ, രാജേഷ് വള്ളിക്കോട്, േപ്രാഗ്രാം ഓഫസിർമാരായ സിന്ധു, ജയലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.