കലാമണ്ഡലം കൽപിത സർവകലാശാല രജിസ്ട്രാർ ചുമതലയേറ്റു

ഷൊർണൂർ: കേരള കലാമണ്ഡലം കൽപിത സർവകലാശാല നാലാമത് രജിസ്ട്രാറായി ഡോ. കെ.പി. മനോജ് ചുമതലയേറ്റു. വള്ളത്തോൾ സമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം നിള കാമ്പസ്, വള്ളത്തോൾ മ്യൂസിയം എന്നിവ സന്ദർശിച്ചാണ് ചുമതലയേറ്റത്. വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ, നിള കാമ്പസ് ഡയറക്ടർ ഡോ. വി.കെ. വിജയൻ, ഡെപ്യൂട്ടി രജിസ്ട്രാർ പി.ആർ. ജയചന്ദ്രൻ, എൻ.എസ്.എസ് കോ ഓഡിനേറ്റർ ഡോ. പി.വി. ഷിനോജ് എന്നിവർ പങ്കെടുത്തു. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് നിയമിച്ചിട്ടുള്ളത്. കാൽ നൂറ്റാണ്ടായി കോളജ് അധ്യാപകനായ ഡോ. മനോജ് കാലിക്കറ്റ് സർവകലാശാല ഫിസിക്കൽ എജുക്കേഷൻ വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായിരുന്നു. 11 വർഷം അക്കാദമിക് കൗൺസിൽ അംഗവും ഫാക്കൽറ്റി ഓഫ് ഡീനും ആയിരുന്നു. pew rejistrar dr. k.p. manoj ഡോ. കെ.പി. മനോജ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.