സ്കൂൾ വിദ്യാർഥികൾക്കും ഭക്ഷ്യധാന്യ കിറ്റ് നൽകുന്നു

പാലക്കാട്: സംസ്ഥാനത്ത് പ്രീപ്രൈമറി, എൽ.പി, യു.പി വിദ്യാർഥികൾക്ക് സർക്കാർ ഭക്ഷ്യധാന്യകിറ്റ് നൽകും. അവധിക്കാലത്തെ അരിവിഹിതവും ഭക്ഷ്യധാന്യകിറ്റുമാ‍ണ് വിതരണം ചെയ്യുന്നത്. യു.പി വിദ്യാർഥികളുടെ കിറ്റിൽ ഒമ്പത് ഇനങ്ങളും പ്രീപ്രൈമറി, എൽ.പി വിദ്യാർഥികൾക്ക് ആറ് ഇനങ്ങളുമാണ് ഉൾപ്പെടുത്തിയത്. സപ്ലൈകോ മുഖേനയാണ് കിറ്റുകൾ തയാറാക്കുന്നത്. 26 ലക്ഷത്തോളം കിറ്റ് വേണ്ടി വരുമെന്നാണ് കണക്കുകൂട്ടൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.