പെട്ടി ഓട്ടോക്ക്​ മുകളിൽ മരം വീണു

പാലക്കാട്: ഓടിക്കൊണ്ടിരിക്കുന്ന പെട്ടി ഓട്ടോക്ക് മുകളിൽ മരക്കൊമ്പ് വീണു. അപകടത്തിൽ ഓട്ടോ ഡ്രൈവർ എലപ്പുള്ളി വേങ്ങാട് സുനിൽകുമാർ അത്ഭുകരമായി രക്ഷപ്പെട്ടു. കൊടുമ്പ് മിഥുനം പളത്ത് ശനിയാഴ്ച വൈകീട്ട് മൂന്നിനാണ് അപകടം. പാതയോരത്തെ വാകമരത്തിൻെറ കൊമ്പാണ് വീണത്. ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. പാലക്കാട്‌ അഗ്നിരക്ഷ സേനാംഗങ്ങൾ സ്ഥലത്തെത്തി മരം മുറിച്ച് മാറ്റിയാണ് റോഡ് ഗതാഗതയോഗ്യമാക്കിയത്. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ ആർ. രമേശ്‌, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ വി. കണ്ണദാസ്, എം. ശ്രീജൻ, എസ്. ഷാജി, കെ. പ്രശാന്ത്, സുനിൽ കുമാർ എന്നിവർ നേതൃത്വം നൽകി. (പടം. PEW FIRE. മിഥുനം പള്ളത്ത് ഓട്ടോക്ക് മുകളിൽ വീണ മരം അഗ്നിരക്ഷ സേനാംഗങ്ങൾ മുറിച്ചുമാറ്റുന്നു)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.