വിപണിയിൽ അരിവില ഇടിഞ്ഞിട്ടും കുറക്കാതെ ചില്ലറ വിൽപ്പനക്കാർ

പാലക്കാട്: സംസ്ഥാനത്ത് മൊത്തവിപണിയിൽ അരിവില കുറഞ്ഞിട്ടും വില കുറക്കാെത ചില്ലറ വിൽപ്പനക്കാർ. കോവിഡ് പ്രതിരോധത്തിൻെറ ഭാഗമായി ലോക്ഡൗണിൽ ചായക്കട, റസ്റ്റാറൻറ് എന്നിവയുടെ പ്രവർത്തനത്തിൽ വന്ന മാറ്റവും ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയതും അരി വിൽപന കുത്തനെ കുറയാൻ കാരണമായിട്ടുണ്ട്. സാധാരണ 450 മുതൽ 500 ടൺ വരെയാണ് സംസ്ഥാനത്തെ പ്രതിദിന വിൽപന. എന്നാൽ, ഇപ്പോൾ 150 ടൺ മാത്രമാണ് വിൽപനയെന്ന് പ്രമുഖ മില്ലുടമകൾ പറയുന്നു. കർണാടക ജ്യോതി മൂന്ന് മാസം മുമ്പുവരെ കിലോക്ക് 45 മുതൽ 47 രൂപ വരെയായിരുന്നു. ഇപ്പോൾ അവ 33 മുതൽ 35 രൂപയായി കുറഞ്ഞു. തമിഴ്നാട് ചുവന്ന മട്ട, ആന്ധ്ര അരി എന്നിവയിലും ഇതിന് ആനുപാതികമായ ഇടിവ് വന്നിട്ടുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയതിനാൽ ഇവർ കൂടുതലായും ഉപയോഗിക്കുന്ന തമിഴ്നാട് പൊന്നിയരിയുടെ ഉപഭോഗത്തിലും ഇടിവ് വന്നു. ലോക്ഡൗണിൽ പൊതുവിതരണ സംവിധാനത്തിലൂടെ ആവശ്യാനുസരണം അരി ലഭ്യമാക്കിയതും വില ഇടിയാൻ കാരണമായി. ഉപഭോഗം കുറഞ്ഞതോടെ കേരളത്തിലെ സ്വകാര്യ മില്ലുകളിലും മൊത്തവിതരണ കേന്ദ്രങ്ങളിലും അരി കെട്ടിക്കിടക്കുകയാണ്. എന്നാൽ, ചില്ലറ വിൽപ്പനക്കാർ അരിവില താഴ്ത്താൻ തയാറായിട്ടില്ല. ജയ-48ലും പൊന്നി-37ലുമാണ് ഇപ്പോഴും ചില്ലറ വിൽപ്പന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.