പരിശോധന ഒഴിവാക്കിയതോടെ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ച

പാലക്കാട്: പരിശോധനയിൽനിന്ന് പൊലീസ് പിൻവാങ്ങിയതോടെ പൊതുയിടങ്ങളിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ച. ബസുകളിൽ സാമൂഹിക അകലം പാലിക്കണമെന്ന സർക്കാർ നിർദേശം ചില യാത്രക്കാരും ബസ് ജീവനക്കാരും അവഗണിക്കുന്നതായി ആക്ഷേപമുണ്ട്. കഴിഞ്ഞദിവസം പാലക്കാട്-പട്ടാമ്പി കെ.എസ്.ആർ.ടി.സി ബസിൽ സർക്കാർ നിർദേശത്തിലും കൂടുതൽ യാത്രക്കാരെ കയറ്റിയത് ചോദ്യം ചെയ്ത യാത്രക്കാരനെ മറ്റ് യാത്രക്കാരും ജീവനക്കാരനും ചേർന്ന് തട്ടിക്കയറിയതായും പറയുന്നു. പൊലീസ് പരിശോധന ഒഴിവാക്കിയതോടെ സാമൂഹിക അകലം പാലിക്കുന്നതിലും മുഖാവരണം ധരിക്കുന്നതിലും പൊതുയിടങ്ങളിൽ തുപ്പരുതെന്ന് നിർദേശത്തിലും വീഴ്ച വരുത്തുന്നത് പതിവായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.