റേഷൻകടകളിൽ പയർ വർഗങ്ങളുടെ വിതരണത്തിൽ വെട്ടിപ്പ്​

കർശന നടപടിയെന്ന് സിവിൽ സൈപ്ലസ് വകുപ്പ് പാലക്കാട്: എ.എ.വൈ, മുന്‍ഗണന വിഭാഗങ്ങളിലെ കാര്‍ഡ് ഉടമകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പയർ വർഗങ്ങളുടെ വിതരണത്തിൽ റേഷൻ വ്യാപാരികൾ െവട്ടിപ്പ് നടത്തുന്നതായി ആരോപണം. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം മുന്‍ഗണനാവിഭാഗം കാര്‍ഡുടമകള്‍ക്ക് ആളൊന്നിന് അഞ്ച് കിലോഗ്രാം വീതം അരിയും കാര്‍ഡ് ഒന്നിന് ഒരുകിലോ കടലയും അല്ലെങ്കില്‍ പയറും ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ വിതരണം ചെയ്യാനായിരുന്നു തീരുമാനം. തിരുവനന്തപുരം മുതൽ എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്ക് ഒഴികെയുള്ള റേഷൻകടകളിലൂടെ കടലയും തൃശൂർ മുതൽ കാസർകോട് വരെയും കോതമംഗലം താലൂക്കിലും ചെറുപയറുമാ‍ണ് വിതരണം ചെയ്യുന്നത്. കഴിഞ്ഞമാസം കൊടുക്കേണ്ട പയർവർഗം, അരിയുടെ വിതരണസമയത്ത് ലഭിക്കാത്തതിനാൽ മേയ് മാസമാണ് വിതരണം ചെയ്യുന്നത്. നാഫെഡില്‍നിന്നുള്ള ഗുണമേന്മയേറിയ പയർ വർഗമാണ് വിതരണത്തിനെത്തിച്ചത്. ഇത് റേഷന്‍ കടകളിലെത്തിച്ചെങ്കിലും ഭൂരിപക്ഷം കാര്‍ഡ് ഉടമകള്‍ക്കും കഴിഞ്ഞമാസത്തെ കണക്കില്‍പ്പെടുത്തി വിതരണം ചെയ്തിട്ടില്ല. സംസ്ഥാന സർക്കാർ നൽകുന്ന 17 വിഭവങ്ങളടങ്ങിയ പലവ്യജ്ഞന കിറ്റിൽ ചെറുപയർ, കടല എന്നിവ ഉൾപ്പെട്ടിരുന്നു. പി.എം.ജി.കെ.എ.വൈ പദ്ധതി പ്രകാരമുള്ള ചെറുപയർ, കടല എന്നിവ സംസ്ഥാന സർക്കാറിൻെറ കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പറഞ്ഞാണ് ഒരുവിഭാഗം വ്യാപാരികൾ ഇവ ഒഴിവാക്കി വെട്ടിപ്പ് നടത്തുന്നത്. അതേസമയം, പി.എം.ജി.കെ.എ.വൈ പ്രകാരമുള്ള ഭക്ഷ്യധാന്യ വിതരണത്തിൽ ശക്തമായ മോണിറ്ററിങ് വേണമെന്ന് കേന്ദ്രനിർദേശമുള്ളതിനാൽ ക്രമക്കേട് നടത്തിയ കടകൾക്കെതിരെ കർശന നടപടി ഉണ്ടാവും. പ്രത്യേക പരിശോധന സംഘത്തെ നിയമിക്കാനും നീക്കമുണ്ട്. കെ. മുരളി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.