പട്ടാമ്പി: വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി സംഘടിപ്പിച്ച ലോങ് മാർച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരായ താക്കീതായി. മോദി സർക്കാറിനെതിരെ മുദ്രാവാക്യങ്ങളുമായി സ്ത്രീകളു ം കുട്ടികളുമടക്കം ആയിരങ്ങൾ അണിനിരന്നു. കൊപ്പത്ത് നിന്നാരംഭിച്ച ലോങ് മാർച്ച് ആമയൂർ ശങ്കരമംഗലം വഴി മേലെ പട്ടാമ്പിയിൽ സമാപിച്ചു. തുടർന്ന് മേലെ പട്ടാമ്പിയിൽ നടന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്തു.
ദേശീയ സെക്രട്ടറി ഇ.സി. ആയിഷ, ഫ്രറ്റേണിറ്റി ദേശീയ പ്രസിഡൻറ് അൻസാർ അബൂബക്കർ, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.എ.എം.എ. കരീം, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ, ജില്ല പ്രസിഡൻറ് കെ.സി. നാസർ, ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻറ് ഷംസീർ ഇബ്രാഹിം, യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കെ.ആർ. നാരായണസ്വാമി, ബി.എസ്.പി ജില്ല പ്രസിഡൻറ് സുബ്രഹ്മണ്യൻ, ഐ.എൻ.എൽ ജില്ല പ്രസിഡൻറ് അഷ്റഫ് അലി വല്ലപ്പുഴ, എസ്.ഡി.പി.ഐ ജില്ല പ്രസിഡൻറ് എസ്.പി. അമീറലി, പി.ഡി.പി ജില്ല ജോയൻറ് സെക്രട്ടറി ബഷീർ പട്ടാമ്പി എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് കെ.സി. നാസർ, ജനറൽ സെക്രട്ടറി എം. സുലൈമാൻ, വൈസ് പ്രസിഡൻറ് പി. ലുക്മാൻ, മോഹൻദാസ് പറളി, എം.എ. മൊയ്തീൻകുട്ടി, നവാഫ് പത്തിരിപ്പാല, ആസിയ റസാക്ക്, ഹാജറ ഇബ്രാഹിം, മുജീബ് വല്ലപ്പുഴ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.