പഴയ ലെക്കിടി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മൊബൈൽ ഫോൺ ലൈറ്റ് കത്തിച്ച് നൂറോളം യുവാ ക്കൾ പ്രതിഷേധ പ്രകടനം നടത്തി. പഴയ ലെക്കിടിയിൽനിന്ന് ആരംഭിച്ച പ്രകടനം ലെക്കിടി കൂട്ടുപാതയിൽ സമാപിച്ചു. വിവിധ ക്ലബ് അംഗങ്ങൾ, സാംസ്കാരിക പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. പാലക്കാട്: ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി, എസ്.ഐ.ഒ പാലക്കാട് ഏരിയയുടെ നേതൃത്വത്തിൽ പുതുപ്പള്ളിത്തെരുവിൽ പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചു. ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗം അബ്ദുൽ ഹകീം നദ്വി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ബഷീർ ഹസൻ നദ്വി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ.എ. സലാം, സോളിഡാരിറ്റി ജില്ല പ്രസിഡൻറ് ലുഖ്മാൻ ആലത്തൂർ, ജനറൽ സെക്രട്ടറി നൗഷാദ് ആലവി, എസ്.ഐ.ഒ ജില്ല പ്രസിഡൻറ് ഷെഫീഖ് അജ്മൽ തുടങ്ങിയവർ സംസാരിച്ചു.
പുലാപ്പറ്റ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടങ്ങളിലൂടെ മുസ്ലിംകൾ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങളുടെ ആത്മധൈര്യം വർധിച്ചെന്ന് തളിക്കുളം ഇസ്ലാമിയ കോളജ് അധ്യാപകൻ ശംസുദ്ദീൻ നദ്വി. ജമാഅത്തെ ഇസ്ലാമി പുലാപ്പറ്റ ഘടകം ഉമ്മനഴി സെൻററിൽ ‘പൗരത്വ നിയമവും സംഘ് പരിവാർ അജണ്ടകളും’ എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച വിശദീകരണ പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്ലാമി മണ്ണാർക്കാട് ഏരിയ പ്രസിഡൻറ് എ. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. അട്ടപ്പാടിയിൽ ബ്രേക്ക് നഷ്ടപ്പെട്ട കെ.എസ്.ആർ.ടി.സി ബസിലെ വിദ്യാർഥികളടക്കമുള്ള യാത്രക്കാരെ രക്ഷിച്ച ഡ്രൈവർ പുലാപ്പറ്റ സ്വദേശി കെ. സിറാജുദ്ദീനെ ആദരിച്ചു. എ. അമീനുല്ലാഹ്, ഹംസ മൗലവി, ഇബ്രാഹീം മാസ്റ്റർ, കെ. മജീദ് എന്നിവർ സംസാരിച്ചു. സഫീറുദ്ദീൻ ഖുർആൻ പാരായണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.