പാലക്കാട്: ജില്ലയിലെ സ്കൂളുകളും പരിസരവും അടിയന്തരമായി വൃത്തിയാക്കാനും കെട്ടി ക്കിടക്കുന്ന വിവിധ മാലിന്യങ്ങളടക്കമുള്ളവ നീക്കാനും ജില്ലയിലെ സ്കൂളുകളുടെ സുരക ്ഷയുമായി ബന്ധപ്പെട്ട് ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. ശാന്തകുമാരിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സ്കൂള്‍ പ്രതിനിധികളുടെ യോഗത്തില്‍ തീരുമാനമായി. സ്കൂളുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ ഓഫിസറെ നിയോഗിച്ച് ആഴ്ചയില്‍ ഒരു ദിവസം സ്കൂളും പരിസരവും വൃത്തിയാക്കാൻ നടപടി വേണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. എ.ഇ.ഒ, പഞ്ചായത്ത് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയര്‍മാര്‍ എന്നിവര്‍ അതാത് പ്രദേശത്തെ സ്കൂളുകള്‍ സന്ദര്‍ശിച്ച് ജില്ല പഞ്ചായത്തിനും വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കും റിപ്പോര്‍ട്ട് നല്‍കണം.
ജില്ല പഞ്ചായത്ത് അംഗങ്ങൾ മാസത്തില്‍ ഒരു തവണയെങ്കിലും അതാത് മേഖലകളിലെ സ്കൂളും പരിസരവും സന്ദര്‍ശിച്ച് വിലയിരുത്തണം. സ്കൂളുകളില്‍ ശുചീകരണ യജ്ഞം സംഘടിപ്പിക്കണം. പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങൾ, കെട്ടിടാവശിഷ്ടങ്ങള്‍, സ്കൂളിന് ഭീഷണിയായി നില്ക്കുന്ന മരങ്ങള്‍ എന്നിവ അടിയന്തരമായി പരസ്യലേലം ചെയ്ത് നീക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റൻറ് എന്‍ജിനീയര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാനും യോഗത്തില്‍ തീരുമാനമായി. യോഗത്തില്‍ പാലക്കാട് ഡി.ഡി.ഇ പി. കൃഷ്ണന്, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയര്‍ അനീഷ്, ജില്ല പഞ്ചായത്ത് സീനിയര്‍ സൂപ്രണ്ട് ഗുരുവായൂരപ്പൻ, ജൂനിയര്‍ സൂപ്രണ്ട് കെ.എസ്. മനോഹരൻ, പഞ്ചായത്ത് പ്രസിഡൻറുമാർ, അധ്യാപകര്‍, പി.ടി.എ ഭാരവാഹികൾ, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.