കല്ലടിക്കോട്: കുഴിനിറഞ്ഞ ദേശീയപാതയിൽ നവീകരണ പ്രവൃത്തികൾ പൂർത്തിയാവാത്തതും ഭ ാഗികമായ അറ്റകുറ്റപ്പണികളും കാരണം വഴിയാത്രക്കാർക്ക് പ്രയാസമേറുന്നു. തകർന്ന റോഡിലൂടെ നടുവൊടിക്കുന്ന യാത്രക്ക് അവസാനമായതുമില്ല. പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ ചിറക്കൽപ്പടിക്കും മുണ്ടൂരിനും ഇടയിലാണ് ദേശീയപാത നവീകരണം എങ്ങുമെത്താത്തതിനാൽ ഗതാഗതക്കുരുക്കും റോഡിെൻറ േശാച്യാവസ്ഥയും യാത്രക്കാരെ പ്രയാസത്തിലാക്കുന്നത്.
താഴെ തച്ചമ്പാറയിൽ കുഴി അടച്ചതൊഴിച്ചാൽ മറ്റിടങ്ങളിലെല്ലാം റോഡ് അതേപടിതന്നെ ശോച്യാവസ്ഥയിലാണ്. രണ്ടുമൂന്നിേലറെ സ്ഥലങ്ങളിൽ ഓവുചാൽ നിർമാണം തുടങ്ങിയെങ്കിലും പണി പൂർത്തിയാവാത്തതും വിനയായി. ദേശീയപാതയിൽ അയൽപ്രദേശങ്ങളിലേക്കും ജില്ല കേന്ദ്രങ്ങളിലേക്കും വിദൂരസ്ഥലങ്ങളിലേക്കും വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ കൂടുതൽസമയം വഴിയിൽ കുടുങ്ങുന്ന സാഹചര്യവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.