???????????? ????????????????? ???? ???????????

ദേ​ശീ​യ​പാ​ത​യി​ൽ മ​രം വീ​ണു; ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു

ക​ല്ല​ടി​ക്കോ​ട്: ദേ​ശീ​യ​പാ​ത​യി​ൽ മ​രം വീ​ണ്​ ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ട്ടു. വ​ൻ ദു​ ര​ന്തം ത​ല​നാ​രി​ഴ​ക്ക്​ ഒ​ഴി​വാ​യി. പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ തു​പ്പ​നാ​ട് ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ ആ​റ് മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. പാ​ല​ക്കാ​ട്-​മ​ണ്ണാ​ർ​ക്കാ​ട്ട് റൂ​ട്ടി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സ് ക​ട​ന്നു​പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് അപകടമുണ്ടായത്​.

മ​ര​ച്ചി​ല്ല​ക​ൾ ബ​സി​ന്​ മു​ൻ​ഭാ​ഗ​ത്തെ ഗ്ലാ​സി​ൽ വീ​ണ് ചി​ല്ല് ത​ക​ർ​ന്നു​വെ​ങ്കി​ലും യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക് പ​റ്റി​യി​ല്ല. ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി​യ​തും വാ​ഹ​ന​ങ്ങ​ളു​ടെ നി​ര​യും ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​ക്കി. മ​ണ്ണാ​ർ​ക്കാ​ട്ടു​നി​ന്ന് അ​ഗ്​​നി​ശ​മ​ന സേ​ന എ​ത്തി മ​രം മു​റി​ച്ച് നീ​ക്കി. സ്ഥ​ല​ത്തെ​ത്തി​യ ക​ല്ല​ടി​ക്കോ​ട് പൊ​ലീ​സ് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു. സം​ഭ​വം വൈ​ദ്യു​തി വി​ത​ര​ണ​ത്തെ​യും ബാ​ധി​ച്ചു.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.