മണ്ണാർക്കാട്: ബുധനാഴ്ചയുണ്ടായ ശക്തമായ മഴയിൽ മൂന്ന് വീടുകൾ തകർന്നു. കാഞ്ഞിരപ്പുഴ അക്കിയമ്പാടം കുളക്കോഴിക്കുണ്ടിൽ ബീക്കുട്ടിയുടെ വീട് പൂർണമായും തകർന്നു. ബീക്കുട്ടിയും മക്കളുമടക്കം അഞ്ചുപേർ വീടിനകത്ത് ഉണ്ടായിരുന്നെങ്കിലും സാരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുളപ്പാടം കാവുണ്ടയിൽ ലക്ഷം വീട് കോളനിയിലെ നിഷാദ് മുത്തുവിെൻറ വീട് മഴയിൽ തകർന്നു. കുമരംപുത്തൂർ പള്ളിക്കുന്നിൽ മരം പൊട്ടിവീണ് ആവണക്കുന്ന് കാട്ടിക്കുന്നൻ ഇത്താമയുടെ വീടും തകർന്നു. മകനും മാതാവും വീടിനകത്തുണ്ടായിരുന്നു. ഓട് വീണ് ഇത്താമയുടെ തലക്ക് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.