മധുവി​െൻറ കൊല: അന്വേഷണത്തിൽ വനം ഉദ്യോഗസ്ഥർ തടിയൂരി

പാലക്കാട്: മധുവി​െൻറ കൊലപാതകത്തിൽ വനം വകുപ്പ് ജീവനക്കാർക്ക് പങ്കില്ലെന്ന് വകുപ്പുതല അന്വേഷണ റിപ്പോർട്ട്. വനം വകുപ്പ് വിജിലൻസാണ് അന്വേഷണം പൂർത്തിയാക്കിയത്. രണ്ടു ദിവസത്തിനകം ഉന്നത ഉദ്യോഗസ്ഥർക്കും മന്ത്രിക്കും റിപ്പോർട്ട് സമർപ്പിക്കാനാണ് തീരുമാനം. റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ ജീവനക്കാർക്കെതിരെ നടപടിയെടുക്കാൻ സാധ്യതയില്ല. വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ മധുവി​െൻറ ബന്ധുക്കളും നാട്ടുകാരിൽ ചിലരും ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മധു ഭവാനി പുഴയുടെ തീരത്തെ ഗുഹയിലുണ്ടെന്ന് അക്രമികൾക്ക് കാണിച്ചുകൊടുത്തെന്നും മധുവിനെ മർദിച്ച് കിലോമീറ്ററുകൾ നടത്തിച്ച് കൊണ്ടുവന്നപ്പോൾ വനം ഉദ്യോഗസ്ഥർ വകുപ്പ് വാഹനത്തിൽ അകമ്പടി സേവിെച്ചന്നും സഹോദരിയും ദൃക്സാക്ഷികളും പരാതിപ്പെട്ടിരുന്നു. മുക്കാലി കവലയിൽ മധുവിനെ പരസ്യവിചാരണക്ക് വിധേയമാക്കിയപ്പോൾ സമീപത്തെ റേഞ്ച് ഓഫിസ് ഉദ്യോഗസ്ഥർ വിവരമറിഞ്ഞിട്ടും തിരിഞ്ഞുനോക്കിയില്ലെന്നും ആരോപണമുണ്ടായിരുന്നു. ആരോപണങ്ങൾ അടിസ്ഥാനരഹിതവും കെട്ടിച്ചമച്ചതുമാണെന്ന് അന്വേഷണത്തിൽ വ്യക്തമായതായി വനംവകുപ്പ് വൃത്തങ്ങൾ അറിയിച്ചു. സംഭവം നടന്ന സമയത്ത് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചു. മധുവിനെ നടത്തിച്ചു കൊണ്ടുവന്ന് പരസ്യവിചാരണ നടത്തി പൊലീസിനെ ഏൽപ്പിച്ചതിന് ശേഷം അഞ്ച് മിനിറ്റ് കഴിഞ്ഞാണ് വനംവകുപ്പ് വാഹനങ്ങൾ കടന്നുപോകുന്നത്. ഗുഹയിൽ ചെന്ന് മധുവിനെ കാണിച്ചുകൊടുത്തെന്ന് ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥൻ സംഭവ ദിവസം സ്ഥലത്തില്ലായിരുന്നു. സംഭവം മുക്കാലിക്കടുത്തുള്ള ഫോറസ്റ്റ് ഓഫിസിലെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടില്ലെന്നും വനം ഉദ്യോഗസ്ഥർ പറയുന്നു. തുടക്കത്തിൽതന്നെ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ആരോപണമുയർന്നതിനെ തുടർന്നാണ് മജിസ്ട്രേറ്റ്തല അന്വേഷണത്തിന് ഉത്തരവിട്ടത്. വനം ഉദ്യോഗസ്ഥർക്കെതിരെ മന്ത്രി എ.കെ. ബാലനും രംഗത്തെത്തിയിരുന്നു. സംഭവത്തി​െൻറ ഉത്തരവാദിത്തം വനംവകുപ്പി​െൻറ തലയിൽ കെട്ടിവെക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്ന് സി.പി.ഐ പ്രാദേശിക നേതൃത്വം ആരോപിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.