തിരൂർ: പ്ലാസ്റ്റിക് മുക്ത പറവണ്ണ എന്ന ആശയവുമായി പറവണ്ണ സലഫി സ്കൂളിലെ ബുൾ ബുൾ, ബണ്‍ ണി, ഗൈഡ് യൂനിറ്റ് അംഗങ്ങൾ നടത്തിയ പ്രവർത്തനം ശ്രദ്ധേയമായി. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളുടെയും പങ്കാളിത്തത്തോടെ പേപ്പർ ശേഖരിച്ച യൂനിറ്റ് അംഗങ്ങൾ അധ്യാപകരുടെ സഹായത്തോടെ വിദ്യാലയത്തിൽ പേപ്പർ ബാഗ് നിർമിക്കുകയായിരുന്നു. തുടർന്ന് പറവണ്ണയിലെ കടകളിൽ എത്തിച്ചു നൽകി പ്ലാസ്റ്റിക് മുക്ത പറവണ്ണ എന്ന ആശയ പ്രചാരണം നടത്തി.
നാട് പ്ലാസ്റ്റിക് മുക്തമാക്കുന്നതിനായി വിദ്യാർഥികൾ നടത്തുന്ന വിവിധ പദ്ധതികളുടെ ഒന്നാം ഘട്ടമായാണ് നൂറുകണക്കിന് പേപ്പർ ബാഗ് വിതരണം ചെയ്തത്. പ്ലാസ്റ്റിക് പ്രകൃതിക്ക് ഉണ്ടാക്കുന്ന അപകടത്തെ പറ്റിയുള്ള വിവരണവും വിദ്യാർഥികൾ നടത്തി. ഓരോ മാസവും യൂനിറ്റ് അംഗങ്ങൾ അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹായത്തോടെ പരിസരത്തെ കടകളിലേക്ക് ആവശ്യമായ പേപ്പർ ബാഗുകൾ എത്തിച്ചു നൽകും. അധ്യാപകരായ ടി. മുനീർ, റസാഖ് പാലോളി, ചിപ്പി രാജൻ, പ്രേമ, രബിത, വിദ്യാർഥികളായ അസ്മാബി, സി.എം.സി. മിൻഹ തുടങ്ങിയവരും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.