മലപ്പുറം: ബാലവിവാഹങ്ങൾ തടയാൻ നെഹ്റു യുവകേന്ദ്ര ബ്ലോക്ക് കോ ഓഡിനേറ്റർമാർ മുഖേന യൂത്ത് ക്ലബുകളുടെ സഹകരണത്തോടെ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. വനിത ശിശു വികസന വകുപ്പിെൻറയും ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ യൂനിറ്റിെൻറയും നേതൃത്വത്തിൽ നടന്നുവരുന്ന ‘ബാല്യ വിവാഹ വിമുക്ത ജില്ല’ കാമ്പയിെൻറ ഭാഗമായി സംഘടിപ്പിച്ച പരിശീലന പരിപാടിയിലാണ് വിവിധ പദ്ധതികൾക്ക് രൂപം നൽകിയത്.
വിദ്യാലയങ്ങളിൽ ക്ലാസ്, തെരുവുകളിൽ ചർച്ചകളും വിഡിയോ പ്രദർശങ്ങളും, കുട്ടികളുടെ വളൻറിയർ ഗ്രൂപ് രൂപവത്കരണം, സാമൂഹികമാധ്യമങ്ങൾ വഴി ബോധവത്കരണം ശക്തമാക്കുക, ഗ്രാമസഭകളിൽ ചർച്ച, തെരുവ് നാടകം, ഫ്ലാഷ് മോബ് തുടങ്ങിയവ ഇതിൽപ്പെടും. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.പി. ഹാജറുമ്മ ഉദ്ഘാടനം ചെയ്തു. ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം ഷീന രാജൻ അധ്യക്ഷത വഹിച്ചു. ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ ഗീതാഞ്ജലി വിഷയാവതരണം നടത്തി. ജില്ല യൂത്ത് കോ ഓഡിനേറ്റർ ഡി. ഉണ്ണികൃഷ്ണൻ, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ ഫസൽ പുള്ളാട്ട്, റോസ്മിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.