എടപ്പാള്‍: കണ്ണഞ്ചിറയിൽ അപകടമൊഴിയുന്നില്ല. ബുധനാഴ്ച കാറും കെ.എസ്.ആർ.ടി.സി ബസും ക ൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രക്കാരായ അങ്കമാലി അയ്യമ്പുഴ സ്വ ദേശികളായ കൃഷ്ണകുറുപ്പ് (65) ശങ്കരപ്പിള്ള (62) ശിവന് (60) രാജു (55) സജി (55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാഞ്ഞങ്ങാട് സുഹൃത്തിനെ കാണാന്‍ പോയി മടങ്ങുമ്പോഴാണ് അപകടം. കുറ്റിപ്പുറം-തൃശൂര്‍ സംസ്ഥാന പാതയില്‍ എടപ്പാളിനടുത്ത് നടുവട്ടം കണ്ണഞ്ചിറയില്‍ ബുധനാഴ്ച പുലര്‍ച്ച 12.30നാണ് അപകടം.
കാഞ്ഞങ്ങാട് നിന്ന് അങ്കമാലിയിലേക്ക് പോയിരുന്ന കാറും തൃശൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോയ ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നെങ്കിലും എയര്‍ബാഗ് പ്രവർത്തിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തില്‍ പെട്ടവരെ യാത്രക്കാരും നാട്ടുകാരും പോലീസും ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇവരെ പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.