കാ​റും കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച്​ പേ​ര്‍ക്ക് പ​രി​ക്ക്

  • അ​പ​ക​ട​മൊ​ഴി​യാ​തെ ക​ണ്ണ​ഞ്ചി​റ

  • കാ​ര്‍ ത​ക​ര്‍ന്നെ​ങ്കി​ലും എ​യ​ര്‍ബാ​ഗ് പ്ര​വ​ർ​ത്തി​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി

14:37 PM
28/11/2019
എ​ട​പ്പാ​ൾ ക​ണ്ണ​ഞ്ചി​റ​യി​ൽ  അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​ർ

എ​ട​പ്പാ​ള്‍: ക​ണ്ണ​ഞ്ചി​റ​യി​ൽ അ​പ​ക​ട​മൊ​ഴി​യു​ന്നി​ല്ല. ബു​ധ​നാ​ഴ്ച കാ​റും കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച്​ പേ​ര്‍ക്ക് പ​രി​ക്കേ​റ്റു. കാ​ര്‍ യാ​ത്ര​ക്കാ​രാ​യ അ​ങ്ക​മാ​ലി അ​യ്യ​മ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ കൃ​ഷ്ണ​കു​റു​പ്പ് (65) ശ​ങ്ക​ര​പ്പി​ള്ള (62) ശി​വ​ന്‍ (60) രാ​ജു (55) സ​ജി (55) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. കാ​ഞ്ഞ​ങ്ങാ​ട് സു​ഹൃ​ത്തി​നെ കാ​ണാ​ന്‍ പോ​യി മ​ട​ങ്ങു​മ്പോ​ഴാ​ണ് അ​പ​ക​ടം. കു​റ്റി​പ്പു​റം-​തൃ​ശൂ​ര്‍ സം​സ്ഥാ​ന പാ​ത​യി​ല്‍ എ​ട​പ്പാ​ളി​ന​ടു​ത്ത് ന​ടു​വ​ട്ടം ക​ണ്ണ​ഞ്ചി​റ​യി​ല്‍ ബു​ധ​നാ​ഴ്ച പു​ല​ര്‍ച്ച 12.30നാ​ണ് അ​പ​ക​ടം.

കാ​ഞ്ഞ​ങ്ങാ​ട് നി​ന്ന് അ​ങ്ക​മാ​ലി​യി​ലേ​ക്ക് പോ​യി​രു​ന്ന കാ​റും തൃ​ശൂ​ര്‍ ഭാ​ഗ​ത്ത് നി​ന്ന് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​യ ബ​സും ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ കാ​ര്‍ പൂ​ര്‍ണ​മാ​യി ത​ക​ര്‍ന്നെ​ങ്കി​ലും എ​യ​ര്‍ബാ​ഗ് പ്ര​വ​ർ​ത്തി​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​വ​രെ യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍ന്ന് എ​ട​പ്പാ​ളി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. ഇ​വ​രെ പി​ന്നീ​ട് തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Loading...
COMMENTS