കരിങ്കല്ലത്താണി: നോമ്പനുഷ്ഠിച്ചവർക്കായി നോമ്പുതുറ സൽക്കാരമൊരുക്കി ഹൈന്ദവ കുടും ബം. താഴെക്കോട് വളാംകുളത്തെ കാരയിൽ വീട്ടിൽ ദേവകിയമ്മയും മക്കളായ ബാബുവും മണികണ്ഠന ുമാണ് പ്രദേശത്തെ മുസ്ലിം സഹോദരങ്ങൾക്ക് നോമ്പുതുറ സൽക്കാരമൊരുക്കിയത്. ബാബുവും അനിയനും കുടുംബവും നോമ്പും അനുഷ്ഠിച്ചിരുന്നു. ക്ഷണം സ്വീകരിച്ച് ദൂരെ സ്ഥലങ്ങളിൽനിന്ന് എത്തിയവർക്ക് കാപ്പുമുഖം ജുമാമസ്ജിദിൽ നമസ്കരിക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു. സ്വന്തം വീട്ടിൽ പാകംചെയ്ത ഭക്ഷണമാണ് സൽക്കാരത്തിനായി ഇവർ ഒരുക്കിയിരുന്നത്.
പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ മുഹമ്മദ് സലീം, വൈസ് ചെയർപേഴ്സൻ നിഷി അനിൽരാജ്, കൗൺസിലറും ദേവകിഅമ്മയുടെ മൂത്തമകനുമായ സുന്ദരൻ, താഴെക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എ.കെ. നാസർ, ഗ്രാമ പഞ്ചായത്ത് ആംഗങ്ങളായ മൊയ്ദുപ്പു പിലാക്കൽ, സി. ഹംസ, പെരിന്തൽമണ്ണ ഏരിയ സെക്രട്ടറി വി. രമേശൻ, മുൻ എം.എൽ.എ വി. ശശികുമാർ, ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് ശ്യാമപ്രസാദ് തുടങ്ങി പ്രമുഖർ പങ്കെടുത്തു. 350ഓളം പേരാണ് സൽക്കാരത്തിന് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.