കോവിഡ് 19: ജില്ലയില്‍ പുതിയ രോഗബാധിതരില്ല

കോവിഡ് 19: ജില്ലയില്‍ പുതിയ രോഗബാധിതരില്ല മലപ്പുറം: ജില്ലയില്‍ ആര്‍ക്കും പുതുതായി കോവിഡ് -19 രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് എ.ഡി.എം എന്‍.എം. മെഹറലി അറിയിച്ചു. വൈറസ് വ്യാപനം തടയുന്നതിൻെറ ഭാഗമായി 729 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ 57 പേരാണ് നിലവില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. ഇതില്‍ ഇടുക്കി, തൃശൂര്‍, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള ഓരോ രോഗികളും ഒരു പുണെ സ്വദേശിനിയും ഉള്‍പ്പെടും. ജില്ലയില്‍ മൂന്നുപേര്‍ കൂടി രോഗമുക്തർ കോവിഡ് 19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മൂന്ന് വയസ്സുകാരനുള്‍പ്പെടെ മൂന്നുപേര്‍ കൂടി രോഗമുക്തരായി. തിരൂര്‍ ബി.പി അങ്ങാടി സ്വദേശികളായ ദമ്പതികളുടെ മകന്‍ മൂന്ന് വയസ്സുകാരന്‍, ഇരിമ്പിളിയം മങ്കേരി സ്വദേശി 36കാരന്‍, കൂട്ടിലങ്ങാടി കീരംകുണ്ട് സ്വദേശി 23കാരന്‍ എന്നിവരാണ് ഭേദമായതെന്ന് എ.ഡി.എം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.