നിഷ് ഓൺലൈൻ സെമിനാർ നാളെ

മഞ്ചേരി: വനിത ശിശുവികസന വകുപ്പ്, ജില്ല ശിശു സംരക്ഷണ യൂനിറ്റ് എന്നിവ സംയുക്തമായി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങുമായി (നിഷ്) സഹകരിച്ച് 'പഠന പരിമിതിയുള്ള കുട്ടികളിൽ ഒക്യുപേഷനൽ തെറപ്പിയുടെ പങ്ക്' വിഷയത്തിൽ മാതാപിതാക്കൾക്കും സാമൂഹിക പ്രവർത്തകർക്കും സ്പെഷൽ എജുക്കേറ്റർമാർക്കുമായി സൗജന്യ ഓൺലൈൻ ബോധവത്കരണ സെമിനാർ സംഘടിപ്പിക്കുന്നു. മഞ്ചേരി മിനി സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ല ശിശു സംരക്ഷണ യൂനിറ്റിൽ ശനിയാഴ്ച രാവിലെ 10.30 മുതൽ 12.50 വരെയാണ് സെമിനാർ. ഫോൺ: 0483-2978888.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.