മരുതയില്‍ ഉരുള്‍പൊട്ടലെന്ന വ്യാജപ്രചാരണം: ജനങ്ങളെ ആശങ്കയിലാക്കി

എടക്കര: മരുതയില്‍ ഉരുള്‍പൊട്ടലുണ്ടായെന്ന വ്യാജപ്രചാരണം മണിക്കൂറുകളോളം ജനങ്ങളെ ആശങ്കയിലാഴ്ത്തി. ചൊവ്വാഴ ്ച രാത്രി ഏഴരയോടെയാണ് മരുതയില്‍ ഉരുൾപൊട്ടലിനെ തുടര്‍ന്ന് കലക്കന്‍പുഴയില്‍ ജലനിരപ്പുയര്‍ന്നെന്നും പ്രദേശവാസികളോട് മാറിത്താമസിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയെന്നുമുള്ള വ്യാജവാര്‍ത്ത പരന്നത്. ചില ദൃശ്യമാധ്യമങ്ങളില്‍ എഴുതിക്കാണിക്കുകയും ചെയ്തതോടെ സംഭവം സത്യമാണെന്ന് ആളുകള്‍ ധരിച്ചു. നിജസ്ഥിതിയറിയാന്‍ വിദേശത്തുള്ളവരുടെയും നാട്ടുകാരുടെയും ഫോണ്‍കോളുകളുടെ പ്രവാഹമായിരുന്നു. ഒടുവില്‍ കലക്ടറേറ്റില്‍ നിന്ന് വിളിയത്തെി. എന്നാല്‍, അതിര്‍ത്തിവനത്തില്‍ പെയ്ത മഴയെ തുടര്‍ന്നാണ് പുഴയിലെ വെള്ളം കലങ്ങിയതെന്നും ജലനിരപ്പുയര്‍ന്നിട്ടില്ലെന്നും വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.