നാടുകാണി ചുരത്തിലെ തടസ്സങ്ങൾ നീക്കിത്തുടങ്ങി

നിലമ്പൂർ: ഉരുൾപൊട്ടലിൽ കല്ലും മണ്ണും മരങ്ങളും നിറഞ്ഞ നാടുകാണി ചുരത്തിലെ തടസ്സം നീക്കിത്തുടങ്ങി. നാല് എസ്കവേറ ്ററിൻെറ സഹായത്തോടെയാണ് ഞായറാഴ്ച രാവിലെ 8.30ഓടെ പ്രവൃത്തി ആരംഭിച്ചത്. പൊലീസും റവന്യു വകുപ്പും പഞ്ചായത്തും മേൽനോട്ടം വഹിക്കുന്നു. ഒന്നാം വളവ് മുതൽ തമിഴ്നാട് അതിർത്തി വരെ റോഡ് ഗതാഗതയോഗ്യമല്ല. മലയിടിഞ്ഞ് കൂറ്റൻ പാറക്കല്ലുകളും ഒന്നര മീറ്റർ പൊക്കത്തിൽ മണ്ണും റോഡിൽ അടിഞ്ഞു കിടക്കുകയാണ്. തേൻപാറയിലും തകരപ്പാടിയിലും റോഡ് തകർന്നിട്ടുണ്ട്. വ്യാഴാഴ്ചയാണ് ചുരം റോഡ് യാത്രാേയാഗ്യമല്ലാതായത്. മണ്ണിടിച്ചിലിൽ ചുരത്തിൽ അത്തികുറുക്കിന് മുകളിൽ രണ്ട് കെ.എസ്.ആർ.ടി.സി ബസുകളും ചരക്ക് ലോറികളും ഇവയിലെ യാത്രക്കാരെ രക്ഷിക്കാൻ എത്തിയ വഴിക്കടവ് പൊലീസ് ജീപ്പും കുടുങ്ങിക്കിടക്കുകയാണ്. തടസ്സം പൂർണമായി നീക്കാൻ ദിവസങ്ങളെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.