പഴുതുകളടക്കാൻ അവസാന മണിക്കൂറുകൾ; കേന്ദ്രീകരിച്ച കൊട്ടിക്കലാശം ഒഴിവാക്കി

പെരിന്തൽമണ്ണ: െതരഞ്ഞെടുപ്പ് പ്രചാരണത്തിന് കേന്ദ്രീകരിച്ച കൊട്ടക്കലാശമില്ലാതെ പ്രാദേശികമായി പ്രചാരണങ്ങൾ സമ ാപിച്ചു. ചൊവ്വാഴ്ച വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പുള്ള ശേഷിക്കുന്ന മണിക്കൂറുകൾ ബൂത്തുകൾ കേന്ദ്രീകരിച്ചുള്ള ഒരുക്കത്തിനാണ് പ്രധാനപ്പെട്ട രണ്ടു മുന്നണികളും സമയം കണ്ടെത്തിയത്. മൂന്നും നാലും തവണ പ്രാദേശികമായി സ്ഥാനാർഥി പര്യടനം നടത്തിയ ഭാഗങ്ങളിൽ കൂട്ടിക്കിഴിക്കലും പോരായ്മകൾ പരിഹരിക്കലുമായിരുന്നു ഞായറാഴ്ച. ഒരുമാസത്തോളമായി നടത്തിയ പ്രചാരണ പരിപാടികളുടെ അവലോകനവും മിക്കയിടത്തും ബൂത്തുതലത്തിൽ നടത്തി. എൽ.ഡി.എഫ് സ്ഥാനാർഥി വി.പി. സാനുവിൻെറ പ്രചാരണ സമാപനം ഏലംകുളത്തും പെരിന്തൽമണ്ണ പട്ടാമ്പി റോഡിൽ പാർട്ടി ഒാഫിസിനു സമീപവുമായിരുന്നു. യു.ഡി.എഫ് സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടേതും എൻ.ഡി.എ സ്ഥാനാർഥി വി. ഉണ്ണികൃഷ്ണൻ മാസ്റ്ററുടേതും പ്രാദേശികമായി വാർഡുകളിലും മറ്റുമായിരുന്നു സമാപനം. പരസ്യപ്രചാരണത്തിന് അനുവദിച്ച സമയത്തി‍ൻെറ അവസാന മിനിറ്റുകളിലും വാഹനങ്ങൾ ശബ്ദഘോഷങ്ങളോടെ ടൗണിൽ വലംവെച്ചു. പെരിന്തൽമണ്ണയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം വിളിച്ച് പൊലീസ് നടത്തിയ ചർച്ചയിൽ ടൗൺ കേന്ദ്രീകരിച്ച് അവസാന മണിക്കൂറിൽ കൊട്ടിക്കലാശം വേണ്ടെന്ന പൊതുധാരണ കൈക്കൊണ്ടിരുന്നു. തിരുമാന്ധാംകുന്ന് ക്ഷേത്രത്തിൽ പൂരം സമാപനം നടക്കുന്നതിനാൽ അങ്ങാടിപ്പുറം ടൗൺ കേന്ദ്രീകരിച്ചും കൊട്ടിക്കലാശം ഒഴിവാക്കി. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായാണ് തീരുമാനം. മാർച്ച് 24നും ഏപ്രിൽ എട്ടിനും വിവിധ പാർട്ടികളുടെ യോഗം പെരിന്തൽമണ്ണയിൽ ചേർന്നിരുന്നു. അതത് പഞ്ചായത്തുകളിൽ മാത്രം കൊട്ടിക്കലാശം ഒതുക്കണമെന്നാണ് നിർദേശിച്ചത്. വീടുകയറിയുള്ള പ്രചാരണമായിരുന്നു ഞായറാഴ്ചയും കാര്യമായി നടന്നത്. ബി.എൽ.ഒമാർ വശം ലഭിക്കുന്ന സ്ലിപ്പുകൾക്ക് പുറമെ ക്രമനമ്പരും പേരും കുറിച്ച് നൽകാനും മുന്നണികൾ സമയം കണ്ടെത്തി. നിശ്ശബ്ദ പ്രചാരണത്തിന് തിങ്കളാഴ്ച ഒരു ദിവസം കൂടിയാണ് ശേഷിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.