സൂര്യാഘാത​ മരണം: നഷ്​ടപരിഹാര വിതരണം വൈകും

പാലക്കാട്: സൂര്യാഘാതേമറ്റ് മരിച്ചവരുടെ ആശ്രിതർക്കുള്ള നഷ്ടപരിഹാര വിതരണം വൈകും. മരിച്ചവരുടെ ആന്തരാവയവങ്ങളുടെ കെമിക്കൽ പരിശോധന റിപ്പോർട്ട് ലഭ്യമാകാനുള്ള കാലതാമസമാണ് കാരണം. പാലക്കാട് ജില്ലയിൽ നാലു പേരാണ് ഇൗ മാസം മരിച്ചത്. ഇതിൽ മൂന്ന് മരണം സൂര്യാഘാതമേറ്റും ഒരാളുടെ മരണം സൂര്യാതപമേറ്റുമാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മരിച്ചവരുടെ ആന്തരാവയവങ്ങൾ എറണാകുളത്തെ കെമിക്കൽ പരിശോധന ലാബിലേക്കാണ് പരിശോധനക്ക് അയച്ചത്. ഇവയുടെ ഫലം ലഭിക്കാൻ മാസങ്ങളെടുക്കും. മരണകാരണം സ്ഥിരീകരിക്കാൻ കെമിക്കൽ പരിശോധന ഫലം വരണം. സൂര്യാഘാത മരണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് നാലു ലക്ഷം രൂപയാണ് നഷ്ടപരിഹാരം അനുവദിക്കുക. മറ്റു പ്രകൃതിക്ഷോഭങ്ങളിൽ മരിക്കുന്നവർക്ക് അപ്പോൾ തന്നെ തുക അനുവദിക്കുേമ്പാൾ സൂര്യാഘാത മരണങ്ങൾക്ക് കെമിക്കൽ പരിശോധന റിപ്പോർട്ട് നിർബന്ധമാണ്. സാേങ്കതിക നടപടിക്രമം പൂർത്തിയാകുേമ്പാഴേക്കും മാസങ്ങൾ കഴിയും. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുള്ളതിനാൽ നഷ്ടപരിഹാരം ലഭ്യമാക്കാൻ കാര്യമായ ഇടപെടലുകൾ ഉണ്ടായിട്ടില്ല. അതേസമയം, സൂര്യാതപമേറ്റ് പരിക്കേറ്റവർക്ക് സർക്കാർ ഒരു തരത്തിലുള്ള നഷ്ടപരിഹാരവും അനുവദിക്കുന്നില്ല. പാലക്കാട് ജില്ലയിൽ കഴിഞ്ഞ മാർച്ച്, ഏപ്രിൽ മാസങ്ങളിലായി 150ഒാളം പേർക്ക് സൂര്യാതപമേറ്റിരുന്നു. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ എണ്ണം വെച്ച് ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കാണിത്. ഇവർക്കാർക്കും സർക്കാർ ധനസഹായം ലഭിക്കില്ല. ഗുരുതര പരിക്കേറ്റ് ചികിത്സ തേടിയവരായി ആരും തന്നെയില്ലെന്നാണ് ജില്ല ഭരണകൂടത്തിന് ലഭിച്ച റിപ്പോർട്ട്. സൂര്യാഘാതം ഏറ്റവുമധികം ആളുകളുടെ ജീവൻ കവർന്നത് പാലക്കാടാണ്. പ്രളയാനന്തരം കടുത്ത ചൂടിനെയാണ് ജില്ല അതിജീവിച്ചത്. 2007 മുതൽ പാലക്കാട് ചൂടു കാരണമുള്ള മരണം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും നാലു മരണം ഇതാദ്യമാണ്. ഇതിൽ ഒരു മരണം വീട്ടിനുള്ളിൽ കുഞ്ഞിനെ പാലൂട്ടുന്ന യുവതിയുടേതാണ്. താപാഘാതമാണ് ഇവരുടെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.