കൊണ്ടോട്ടി: പള്ളിക്കല്‍ ബസാര്‍ വളപ്പില്‍, മിനി എസ്റ്റേറ്റ്, പെരിങ്കോള്‍ ഭാഗങ്ങളിൽ യു.ഡി.എഫ് മലപ്പുറം ലോക്‌സഭ മണ്ഡലം സ്ഥാനാർഥി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിച്ചതായി പരാതി. യു.ഡി.എഫ് പ്രവര്‍ത്തകര്‍ സ്വകാര്യവ്യക്തികളുടെ മരത്തിലും മതിലിലും സ്ഥാപിച്ച പോസ്റ്ററുകളാണ് നശിപ്പിച്ചത്. പള്ളിക്കല്‍ പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ പി. ജോണ്‍സണ്‍ മാസ്റ്റര്‍, കണ്‍വീനര്‍ കെ.പി. മുസ്തഫ തങ്ങള്‍ എന്നിവര്‍ . വിവാഹസംഘം സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞു കൊണ്ടോട്ടി: വിവാഹസംഘം സഞ്ചരിച്ച ട്രാവലര്‍ മറിഞ്ഞ് ഡ്രൈവറടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. എക്കാപ്പറമ്പില്‍ ഒഴുകൂര്‍ റോഡ് ജങ്ഷനില്‍ ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. മുക്കത്തേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വളവില്‍ നിയന്ത്രണം വിട്ട് വാഹനം മറിയുകയായിരുന്നു. സാരമായി പരിക്കേറ്റവര്‍ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി. മറ്റുള്ളവര്‍ വേറെ വാഹനത്തില്‍ വിവാഹസ്ഥലത്തേക്ക് പോയി. പടം............me kondotty ekkaparamb traveler acciden എക്കാപ്പറമ്പില്‍ ഒഴുകൂര്‍ റോഡ് ജങ്ഷനില്‍ മറിഞ്ഞ ട്രാവലര്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.