പുലാമന്തോളിൽ തുറന്ന കടകൾ അടച്ചു; പൊതുജനം വലഞ്ഞു

പുലാമന്തോൾ: പുലാമന്തോളിൽ ഹർത്താൽ ദിനത്തിൽ തുറന്ന കച്ചവടസ്ഥാപനങ്ങൾ അടച്ചതോടെ പൊതുജനം പെരുവഴിയിലായി. ഹർത്താലു മായി സഹകരിക്കാതിരുന്ന സ്ഥാപനങ്ങൾ തിങ്കളാഴ്ച രാവിലെ 10ന് ഹർത്താലനുകൂലികൾ ആവശ്യപ്പെട്ടതോടെ അടക്കുകയായിരുന്നു. ഇതോടെയാണ് വിവിധ ആവശ്യങ്ങൾക്കായി പൊതുജനം പെരുവഴിയിലായത്. പുലാമന്തോളിലെ മിക്ക സ്ഥാപനങ്ങളും രാവിലെ തുറന്നുപ്രവർത്തിച്ചിരുന്നു. ബസ് സർവിസുകളും മുടക്കമില്ലാതെ തുടർന്നു. വിവരമറിഞ്ഞതോടെ പൊതുജനങ്ങളും ജീവനക്കാരും മറ്റും വിവിധ സ്ഥലങ്ങളിൽനിന്ന് പുലാമന്തോളിലെത്തിയിരുന്നു. ഹർത്താലനുകൂലികൾ സ്ഥാപനങ്ങളിലെത്തി ഉച്ച വരെയെങ്കിലും കടകൾ അടച്ചിടാൻ അഭ്യർഥിക്കുകയായിരുന്നു. തുറന്ന കടകൾ അടക്കുകയും സ്വകാര്യ ബസുകൾ പിൻവലിയുകയും ചെയ്തതോടെയാണ് ജനം വെട്ടിലായത്. ആവശ്യസാധനങ്ങൾ ലഭിക്കാതാവുകയും വാഹനങ്ങൾ കിട്ടാതാവുകയും ചെയ്തതോടെ ഇവർ നെട്ടോട്ടമോടുകയായിരുന്നു. വൈകീട്ട് നാലോടെയാണ് മിക്ക സ്ഥാപനങ്ങളും തുറന്നത്. എന്നാൽ, സ്വകാര്യ ബസുകൾ പിന്നീട് നിരത്തിലിറങ്ങിയില്ല. പടം കച്ചവട സ്ഥാപനങ്ങൾ അടക്കുകയും വാഹനങ്ങൾ നിരത്തിൽനിന്ന് പിൻവലിയുകയും ചെയ്തതോടെ പെരുവഴിയിലായ കുടുംബം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.