മൂർക്കനാട്ട് പുൽക്കാട് കത്തിനശിച്ചു

കൊളത്തൂർ: മൂർക്കനാട് പൂഴിപ്പൊറ്റക്ക് സമീപം ആളൊഴിഞ്ഞ പറമ്പിൽ പുൽക്കാടിന് തീപിടിച്ചു. തിങ്കളാഴ്ച ഉച്ചയോടെയാണ് പൂഴിപ്പൊറ്റ മദ്റസക്ക് സമീപമുള്ള ഉയർന്ന പ്രദേശത്ത് അഗ്നിബാധയുണ്ടായത്. ഉണങ്ങിയ പുൽക്കൂട്ടങ്ങളിൽ പടർന്ന തീ വളരെ വേഗം വ്യാപിക്കുകയായിരുന്നു. നിർമാണം പുരോഗമിക്കുന്ന മിൽമ പ്ലാൻറി​െൻറ പിൻവശത്തുള്ള പറമ്പിലാണ് തീ പടർന്നത്. തീയണക്കാനുള്ള നാട്ടുകാരുടെ ശ്രമം പരാജയപ്പെട്ടതോടെ പെരിന്തൽമണ്ണയിൽ നിന്നെത്തിയ അഗ്നിരക്ഷ യൂനിറ്റാണ് തീ നിയന്ത്രണ വിധേയമാക്കിയത്. Kltr Fire: മൂർക്കനാട് പൂഴിപ്പൊറ്റയിൽ പുൽക്കാടിന് തീപിടിച്ചപ്പോൾ Kltr Fire
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.