എൻ.എസ്.എസ് ക്യാമ്പ് സമാപിച്ചു

പന്താരങ്ങാടി: തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ്‌ 'പങ്കായം' 2018ന് പന്താരങ്ങാടി എ.എം.എൽ .പി സ്കൂളിൽ സമാപിച്ചു. തിരൂരങ്ങാടി നഗരസഭ വൈസ് ചെയർമാൻ എം. അബ്ദുറഹ്മാൻകുട്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമവാസികളുടെയും വളൻറിയർമാരുടെയും വ്യത്യസ്ത കലാ പ്രകടനങ്ങൾക്ക് പുറമെ വന്യജീവി ഫോട്ടോഗ്രാഫർ കബീറലിയുടെ ചിത്ര പ്രദർശനവും മോഹനൻ മാസ്റ്ററുടെ ന്യൂസ്‌പേപ്പർ പ്രദർശനവും അസീസ് മാസ്റ്ററുടെ നാണയ പ്രദർശനവും പരിപാടിക്ക് മിഴിവേകി. ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഡോ. അസീസ് അധ്യക്ഷത വഹിച്ചു. പ്രളയത്തിൽ തകർന്ന പന്താരങ്ങാടി മൂന്നാംഡിവിഷനിലെ മൂന്ന് വീടുകളുടെ പുനർനിർമാണത്തിൽ കൈത്താങ്ങാവാൻ ഏഴുദിവസത്തെ ക്യാമ്പിലൂടെ വിദ്യാർഥികൾക്കായി. പ്രളയത്തിൽ തകർന്ന അഴുക്കുചാലുകളും പുഴയോരവും വൃത്തിയാക്കി. ഫോട്ടോ: തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് എൻ.എസ്.എസ് സപ്തദിന സഹവാസ ക്യാമ്പ്‌ 'പങ്കായം 2018' സമാപനം എം. അബ്ദുറഹ്മാൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.