കോഡൂര്‍ ബഡ്‌സ് സ്‌കൂളില്‍ ജൈവ പച്ചക്കറിക്കൃഷി

കോഡൂര്‍: ഗ്രാമപഞ്ചായത്തി​െൻറയും കുടുംബശ്രീ സി.ഡി.എസി​െൻറയും കീഴിലെ ബഡ്‌സ് സ്‌പെഷല്‍ സ്‌കൂളിൽ ജൈവ പച്ചക്കറിക്കൃഷി തുടങ്ങി. പാലക്കലില്‍ ഭിന്നശേഷി കുട്ടികള്‍ക്ക് പ്രവര്‍ത്തിക്കുന്ന സ്‌കൂളിലൊരുക്കിയ കൃഷിയുടെ പരിപാലനം അധ്യാപകരുടെയും രക്ഷിതാക്കളുടെയും മേല്‍നോട്ടത്തില്‍ വിദ്യാര്‍ഥികളാണ് നിര്‍വഹിക്കുക. ഗ്രോബാഗ്, വിത്ത്, വളം എന്നിവ കുടുംബശ്രീയുടെ അഗ്രോതെറപ്പി സ്‌കീമി​െൻറ ഭാഗമായി ജില്ല മിഷനില്‍നിന്ന് നല്‍കി. തൈകള്‍ നട്ട് പഞ്ചായത്ത് പ്രസിഡൻറ് സി.പി. ഷാജി ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ കെ. റാബിയ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ എം.ടി. ബഷീര്‍, കെ.എം. സുബൈര്‍, മുഹമ്മദാലി കടമ്പോട്ട്, മുഹമ്മദ് മച്ചിങ്ങല്‍, കെ. ജൂബി, രസിത, പ്രസീത, ആയിഷ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. mpmrs2 പഞ്ചായത്ത് പ്രസിഡൻറ് സി.പി. ഷാജി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.