സംസ്ഥാന പെയിൻറിങ് മത്സരത്തിന് യോഗ്യത നേടി അൻഷിദ

പുലാമന്തോൾ: വളപുരം ജി.എം.യു.പി സ്കൂൾ വിദ്യാർഥിനി എം.ടി. അൻഷിദ ചൊവ്വാഴ്ച തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുന്നു. ശിശുദിനമായ ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന പെയിൻറിങ് മത്സരത്തിൽ പങ്കെടുക്കാനാണ് യാത്ര. സംസ്ഥാന ഊർജ വകുപ്പ് എനർജി മാനേജ്മ​െൻറ് സ​െൻററി‍​െൻറ സഹകരണത്തോടെ നാഷനൽ തെർമൽ പവർ കോർപറേഷൻ (എൻ.ടി.പി.സി) സംസ്ഥാനത്തെ യു.പി, ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പെയിൻറിങ് മത്സരത്തിൽ പങ്കെടുത്ത അൻഷിദക്ക് ജില്ലതലത്തിൽ ഒന്നാംസ്ഥാനം ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. വളപുരം എം.ടി. അബ്ദുറഹിമാ‍​െൻറ മകളാണ്. ജില്ല, ഉപജില്ല മത്സരങ്ങളിൽ നിരവധി തവണ സമ്മാനാർഹയായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.