ജലനിധിക്ക് പൊളിച്ച റോഡുകൾ നന്നാക്കിയില്ല; പഞ്ചായത്ത് അംഗത്തി​​െൻറ നേതൃത്വത്തിൽ ഒപ്പുശേഖരണം

വേങ്ങര: ജലനിധിക്ക് വേണ്ടി വെട്ടിപ്പൊളിച്ച റോഡ്‌ നന്നാക്കാൻ ഫണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ചു വാർഡ് അംഗത ്തി​െൻറ നേതൃത്വത്തിൽ ഒപ്പുശേഖരണം നടത്തി. വേങ്ങര ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് അംഗം വി.ടി. മൊയ്തീ​െൻറ നേതൃത്വത്തിലാണ് വേങ്ങര എസ്.എസ് റോഡ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ റോഡ് നന്നാക്കാൻ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒപ്പുശേഖരണം നടന്നത്. ത​െൻറ വാർഡിൽ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി ലഭിച്ചത് ആകെ പത്തു ലക്ഷം രൂപ മാത്രമാണെന്ന് മൊയ്‌തീൻ പറയുന്നു. ജലനിധിക്ക് വേണ്ടി പൊളിച്ച റോഡുകൾ ജലനിധി ഫണ്ട് ഉപയോഗിച്ച് തന്നെ അറ്റകുറ്റപ്പണി നടത്തുമെന്ന് ജലനിധി അധികൃതരും പഞ്ചായത്ത് ഭരണസമിതിയും ഉറപ്പുനൽകിയതി​െൻറ അടിസ്ഥാനത്തിൽ പൊളിച്ച വെട്ട് തോട് ചെമ്പട്ട കോളനി റോഡി​െൻറ അറ്റകുറ്റപ്പണിയും നടന്നിട്ടില്ല. എന്നാൽ, റോഡ് നന്നാക്കാൻ ജലനിധി ഫണ്ട് ലഭിക്കാതെ ഗതാഗതത്തിന് അസൗകര്യം നേരിട്ടതോടെ നാട്ടുകാർ മെംബർക്കെതിരെ തിരിയാൻ തുടങ്ങിയതാണ് മെംബർ തന്നെ ഒപ്പുശേഖരണത്തിനു നേതൃത്വം കൊടുക്കാനൊരുങ്ങിയതെന്നറിയുന്നു. വികസനപ്രവർത്തനങ്ങൾ ഏറ്റെടുത്തുനടത്തേണ്ട ജനപ്രതിനിധികൾ തന്നെ ആനുകൂല്യം ലഭ്യമാക്കാൻ ഒപ്പുശേഖരണം നടത്തേണ്ട ഗതികേട് പഞ്ചായത്തിൽ മൊത്തം ചർച്ചയായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.