തിരൂരങ്ങാടിയിൽ സേവന രംഗത്ത് സജീവമാകും -ഐ.എം.എ

തിരൂരങ്ങാടി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷ‍​െൻറ (ഐ.എം.എ) തിരൂരങ്ങാടി ശാഖ, സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. അവഗണിക്കപ്പെട്ടു കിടക്കുന്നവർക്കും സ്ത്രീകൾ, കുട്ടികൾ, വയോധികർ എന്നിവർക്കുമാണ് മുൻഗണന. തുടർചികിത്സ ഉറപ്പു വരുത്തി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കും. പ്രമേഹം, രക്താതിമർദം, കൊളസ്ട്രോൾ എന്നിവയും സ്ത്രീകളിലെ അർബുദവും നേരത്തേ കണ്ടുപിടിക്കുന്നതിനുള്ള പദ്ധതികളും ആവിഷ്ക്കരിക്കുന്നുണ്ട്. ദരിദ്രർക്ക് മരുന്നുകൾ സൗജന്യമായി നൽകാൻ മരുന്ന് ബാങ്ക് ആരംഭിക്കും. തദ്ദേശ സ്ഥാപനങ്ങളെ ആരോഗ്യ പ്രവർത്തനങ്ങളിൽ സഹായിക്കും. വിവിധ ക്ലബുകളും സർക്കാരിതര സംഘടനകളുമായി സഹകരിച്ചു പ്രവർത്തിക്കും. ഭാരവാഹികൾ: ഡോ. ഇ.എസ്. സജീവൻ (പ്രസി), ഡോ. എം.കെ ശ്രീബിജു (സെക്ര), ഡോ. പി.വി. സലിം (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.