മുഖ്യമന്ത്രി രമൺ സിങ്ങിനെതി​െ​ര വാജ്​പേയിയുടെ മരുമകൾ

ന്യൂഡൽഹി: ഛത്തിസ്ഗഢ് മുഖ്യമന്ത്രി രമൺ സിങ്ങിനെതിെര മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ മരുമകൾ കരുണ ശുക്ല മത്സരിക്കും. സംസ്ഥാനത്ത് ബി.ജെ.പി ഭരണം നിലനിർത്തുകയെന്ന ലക്ഷ്യവുമായി വീണ്ടുമൊരങ്കത്തിനൊരുങ്ങുന്ന രമൺ സിങി​െൻറ സ്വന്തം മണ്ഡലമായ രജ്നന്ദ് ഗാവിലാണ് കരുണ മത്സരിക്കുക. കുറച്ച് വർഷം മുമ്പാണ് ഇവർ ബി.െജ.പി വിട്ട് കോൺഗ്രസിൽ ചേർന്നത്. നവംബർ 12ന് നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിലാണ് ഇൗ ശ്രദ്ധേയ മത്സരം. 18 മണ്ഡലങ്ങളിൽ നടക്കുന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിനുള്ള അവസാന ആറു സ്ഥാനാർഥികളുടെ പട്ടികയിലാണ് കരുണ ഇടംപിടിച്ചത്. ഇന്നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.