മഴ: മുറ്റവും മതിലും തകര്‍ന്നു

തേഞ്ഞിപ്പലം: ശക്തമായ മഴയില്‍ വീടി​െൻറ മുറ്റവും ചുറ്റുമതിലും തകര്‍ന്നു. ചേളാരി ആലുങ്ങല്‍ മുക്കൂട് മങ്ങാട്ട് ആലിക്കോയയുടെ വീടി​െൻറ മുറ്റമാണ് കഴിഞ്ഞദിവസം രാത്രിയുണ്ടായ ശക്തമായ മഴയിൽ ചുറ്റുമതില്‍ ഉൾപ്പെടെ തകര്‍ന്നുവീണത്. ചെങ്കല്ലിൽ കെട്ടിയുണ്ടാക്കിയതായിരുന്നു മതില്‍. വീടി​െൻറ പിറകുവശത്തുള്ള മുറ്റമാണ് ഏതാണ്ട് മൂന്നര മീറ്റര്‍ നീളത്തില്‍ പൊളിഞ്ഞുവീണത്. മുറ്റം തകര്‍ന്നത് തൊട്ടരികിലുള്ള കിണറിന് ഭീഷണിയായിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് അംഗം മുഹമ്മദ് കാട്ടുകുഴി സ്ഥലം സന്ദര്‍ശിച്ചു. ഫോട്ടോ. മുറ്റവും ചുറ്റുമതിലും ഉൾപ്പെടെ തകര്‍ന്നുവീണ നിലയില്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.